ഒരു ദശാബ്ദത്തിന് ശേഷം ഗുജറാത്തിൽ കോൺഗ്രസ് വീണ്ടും അക്കൗണ്ട് തുറന്നു; ജെനിബെൻ താക്കൂർ വിജയിച്ചു

ഇതോടെ 2014 ലും 2019 ലും 26 സീറ്റിലും വിജയിച്ച് ക്‌ളീൻ ഷീറ്റ് നേടിയ ബിജെപിക്ക് ഇത്തവണ അത് തുടരാനായില്ല
ഒരു ദശാബ്ദത്തിന് ശേഷം ഗുജറാത്തിൽ കോൺഗ്രസ്  വീണ്ടും അക്കൗണ്ട് തുറന്നു; ജെനിബെൻ താക്കൂർ വിജയിച്ചു

ഗാന്ധി നഗർ: ഒരു ദശാബ്ദത്തിന് ശേഷം ഗുജറാത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വീണ്ടും അക്കൗണ്ട് തുറന്നു. ഗുജറാത്തിലെ ബനസ്കന്ത സീറ്റിൽ നിന്നാണ് കോൺഗ്രസ് നീണ്ട ഇടവേളയ്ക്ക് ശേഷം വിജയിച്ച് കയറിയത്. ജെനിബെൻ താക്കൂർ ആയിരുന്നു ഇവിടെ കോൺഗ്രസിന്റെ ലോക്സഭാ സ്ഥാനാർത്ഥി. 30,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെപിയുടെ രേഖ ചൗധരിയെ ജെനിബെൻ താക്കൂർ പരാജയപ്പെടുത്തിയത്. ഇതോടെ 2014 ലും 2019 ലും 26 സീറ്റിലും വിജയിച്ച് ക്‌ളീൻ ഷീറ്റ് നേടിയ ബിജെപിക്ക് ഇത്തവണ അത് തുടരാനായില്ല.

ബിജെപിയുടെ പരമ്പരാഗത കോട്ടയായിരുന്നു ബനസ്കന്ത മണ്ഡലം. 2014ൽ ബിജെപിയുടെ ഹരിഭായ് ചൗധരി രണ്ടേകാൽ ലക്ഷം വോട്ടുകളെ ഭൂരിപക്ഷത്തിനാണ് വിജയിച്ചിരുന്നത്. 2014-ൽ 2.26 ലക്ഷമായിരുന്ന വിജയമാർജിൻ 2019-ൽ 3.55 ലക്ഷമായി ഉയർന്നു. പർബത്ഭായ് പട്ടേൽ ആയിരുന്നു 2019 ൽ ബിജെപിയുടെ സ്ഥാനാർത്ഥി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സ്വന്തം സംസ്ഥാനമായ ഗുജറാത്ത് രാജ്യത്തെ ബിജെപിയുടെ ശക്തമായ കോട്ടയാണ്. 1995 മുതൽ ബിജെപി സർക്കാരാണ് ഇവിടെ അധികാരത്തിലുള്ളത്.

ഒരു ദശാബ്ദത്തിന് ശേഷം ഗുജറാത്തിൽ കോൺഗ്രസ്  വീണ്ടും അക്കൗണ്ട് തുറന്നു; ജെനിബെൻ താക്കൂർ വിജയിച്ചു
'ബിജെപിക്ക് സീറ്റ് കുറയാൻ കാരണം മോദിയുടെ ഏകാധിപത്യ സ്വഭാവം'; മുതിർന്ന നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി

Related Stories

No stories found.
logo
Reporter Live
www.reporterlive.com