മദ്യം കുടിക്കാൻ വിസമ്മതിച്ചു ; യുവാവിനെ സുഹൃത്തുക്കൾ ടെറസിൽ നിന്ന് തള്ളിയിട്ടു

സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു
മദ്യം കുടിക്കാൻ വിസമ്മതിച്ചു ; യുവാവിനെ സുഹൃത്തുക്കൾ ടെറസിൽ നിന്ന് തള്ളിയിട്ടു

ലഖ്‌നൗ : മദ്യം കുടിക്കാൻ വിസമ്മതിച്ച സുഹൃത്തിനെ വീടിന്റെ ടെറസിൽ നിന്ന് തള്ളിയിട്ട് പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. രഞ്ജിത് സിങ് എന്ന യുവാവിനെയാണ് സുഹൃത്തുക്കൾ ചേർന്ന് ആക്രമിച്ചത്. രഞ്ജിത് സിങിൻ്റെ ലഖ്‌നൗവിലെ വീടിൻ്റെ ടെറസിൽ വെച്ചാണ് സംഭവം. പ്രതികളായ നാല് പേർ ഒരുമിച്ചിരുന്ന് മദ്യപിക്കുമ്പോൾ രഞ്ജിത് സിങ് മദ്യം കുടിക്കാൻ വിസമ്മതിച്ചതിന് പിന്നാലെയാണ് ആക്രമണം നടന്നത്. ടെറസിൽ നിന്ന് തള്ളിയിട്ട ശേഷം റോഡിൽ വെച്ച് ക്രൂരമായി മർദിക്കുകയും ചെയ്തു.

സംഭവത്തിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. വീടിന്റെ അടുത്ത് സ്ഥാപിച്ച സിസിടിവിയിൽ നിന്നാണ് പൊലീസിന് ഈ ദൃശ്യങ്ങൾ ലഭിച്ചത്. ഒരാൾ രഞ്ജിത് സിംഗിനെ ടെറസിൽ നിന്ന് തള്ളുന്നതും മറ്റ് മൂന്ന് പേർ റോഡിൽ നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം. തള്ളിയിട്ട ശേഷം മൂന്ന് പേരും കൂടെ മാറി മാറി മർദിക്കുകയായിരുന്നു. രഞ്ജിത് സിങ്ങിനെ അയൽവാസികൾ ആശുപത്രിയിൽ എത്തിച്ചു.സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. പ്രതികളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ കഴിയുന്ന ഒരു പ്രതിക്കായി തിരച്ചിൽ തുടരുകയാണ്.

മദ്യം കുടിക്കാൻ വിസമ്മതിച്ചു ; യുവാവിനെ സുഹൃത്തുക്കൾ ടെറസിൽ നിന്ന് തള്ളിയിട്ടു
മിസോറാമില്‍ ക്വാറി തകര്‍ന്ന് പത്ത് മരണം; നിരവധി പേരെ കാണാതായി

Related Stories

No stories found.
logo
Reporter Live
www.reporterlive.com