ബിജെപിക്ക് 260 സീറ്റ് വരെ, പക്ഷെ കാറ്റ് ശക്തമായാല്‍ മുന്നണിക്ക് ഭൂരിപക്ഷം ലഭിക്കില്ല;യോഗേന്ദ്ര യാദവ്

നിലവിലെ സാഹചര്യത്തില്‍ ഒറീസയില്‍ ബിജെപിക്ക് മുന്നറ്റമുണ്ടെന്നും യോഗേന്ദ്ര യാദവ് ചൂണ്ടിക്കാണിച്ചു.
ബിജെപിക്ക് 260 സീറ്റ് വരെ, പക്ഷെ കാറ്റ് ശക്തമായാല്‍ മുന്നണിക്ക് ഭൂരിപക്ഷം ലഭിക്കില്ല;യോഗേന്ദ്ര യാദവ്

ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കഴിഞ്ഞ തവണത്തെ പ്രകടനം ആവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് ആവര്‍ത്തിച്ച് തിരഞ്ഞെടുപ്പ് വിശകല വിദഗ്ധനില്‍ നിന്ന് രാഷ്ട്രീയ നേതാവായി മാറിയ യോഗേന്ദ്ര യാദവ്. ആറാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ഇന്ന് രാവിലെ യോഗേന്ദ്ര യാദവ് എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്.

400ഉം 303ഉം ഒക്കെ മറക്കുക. ബിജെപി 272 സീറ്റ് പോലും കടക്കില്ല. കാറ്റ് വീശിയടിക്കുകയാണെങ്കില്‍ എന്‍ഡിഎക്ക് ഭൂരിപക്ഷം പോലും ലഭിക്കില്ലെന്നാണ് യോഗേന്ദ്ര യാദവ് പറഞ്ഞു.

2019ല്‍ 303 സീറ്റ് നേടിയ പ്രകടനം ബിജെപിക്ക് ആവര്‍ത്തിക്കാന്‍ കഴിയില്ല. ഏതാണ്ട് 240-260 സീറ്റ് ലഭിക്കാം. എന്‍ഡിഎ സഖ്യകക്ഷികള്‍ക്ക് 35-45 സീറ്റുകള്‍ വരെ ലഭിക്കാമെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.

തിരഞ്ഞെടുപ്പിന് ശേഷം യോഗേന്ദ്ര യാദവ് നല്‍കിയ അഭിമുഖങ്ങളിലെല്ലാം ബിജെപിക്ക് ഭൂരിപക്ഷം നേടാന്‍ കഴിയുന്നത്ര സീറ്റുകള്‍ നേടാന്‍ കഴിയില്ലെന്ന് ആവര്‍ത്തിച്ചിരുന്നു. ബിജെപിക്ക് 2019നെക്കാള്‍ 50 സീറ്റ് കുറയുമെന്ന ദി വയറിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. മോദിയുടെ പ്രതിച്ഛായയില്‍ ഇടിവുണ്ടായി, രാമക്ഷേത്രം ചലനമുണ്ടാക്കിയില്ല, ബിജെപിക്കെതിരെ ഭരണവിരുദ്ധ വികാരമുണ്ട് എന്നെല്ലാം വിലയിരുത്തിയ ശേഷം ബിജെപിക്ക് 303 സീറ്റില്‍ കൂടുതല്‍ കിട്ടുമെന്ന പ്രശാന്ത് കിഷോറിന്റെ വിലയിരുത്തലിനെയും യോഗേന്ദ്ര യാദവ് ചോദ്യം ചെയ്തു. ബംഗാളില്‍ നിലവിലുള്ള സീറ്റിനെക്കാള്‍ നേട്ടം ബിജെപിക്ക് ഉണ്ടാകില്ലെന്നാണ് യോഗേന്ദ്ര യാദവിന്റെ വിലയിരുത്തല്‍. എന്നാല്‍ ഒഡീഷയില്‍ ബിജെപിക്ക് നിലവിലുള്ളതിനെക്കാള്‍ സീറ്റുകള്‍ കൂടുമെന്നും യോഗേന്ദ്ര യാദവ് വിലയിരുത്തി.

ബംഗാളില്‍ പ്രതിപക്ഷ സഖ്യമില്ലാത്തത് ബിജെപിക്ക് നേട്ടമായേക്കുമെന്നാണ് യോഗേന്ദ്ര യാദവിന്റെ വിലയിരുത്തല്‍. അപ്പോഴും 2019ല്‍ നേടിയ 18 സീറ്റ് ബിജെപി നേടില്ലെന്നാണ് അദ്ദേഹത്തിന്റെ വിശകലനം. ബംഗാളില്‍ ബിജെപിക്ക് വിജയിക്കാന്‍ സാധിക്കുക പരമാവധി 15 സീറ്റിലാണെന്നും യോഗേന്ദ്ര യാദവ് വിലയിരുത്തി. കോണ്‍ഗ്രസ്-സിപിഐഎം സഖ്യത്തിന് വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കില്ലെന്നാണ് യോഗേന്ദ്ര യാദവിന്റെ വിലയിരുത്തല്‍. ബംഗാളില്‍ മത്സരം തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണെന്നും യോഗേന്ദ്ര യാദവ് വ്യക്തമാക്കുന്നു.

നിലവിലെ സാഹചര്യത്തില്‍ ഒറീസയില്‍ ബിജെപിക്ക് മുന്നറ്റമുണ്ടെന്നും യോഗേന്ദ്ര യാദവ് ചൂണ്ടിക്കാണിച്ചു. ഒഡീഷയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജു ജനതാദള്‍ ഭരണം നിലനിര്‍ത്തുമെന്ന് വിശദീകരിച്ച യോഗേന്ദ്ര യാദവ് ലോക്സഭയില്‍ ബിജെപി നിലവിലുള്ള എട്ട് സീറ്റികളെക്കാള്‍ മുന്നേറ്റമുണ്ടാക്കുമെന്നും യോഗേന്ദ്ര യാദവ് വ്യക്തമാക്കി. ഒഡീഷയില്‍ ബിജെപിക്ക് 4 സീറ്റുകള്‍ അധികം ലഭിക്കുമെന്നാണ് അദ്ദേഹം കണക്ക് കൂട്ടുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com