തീർത്ഥത്തിന് പകരം മയക്ക് മരുന്ന് കലർത്തിയ വെള്ളം; ടിവി അവതാരകയെ പീഡിപ്പിച്ച പൂജാരിക്കെതിരെ കേസ്

സംഭവത്തില്‍ ക്ഷേത്ര പൂജാരി കാര്‍ത്തിക് മുനുസാമിക്കെതിരേ പൊലീസ് കേസെടുത്തു
തീർത്ഥത്തിന് പകരം മയക്ക് മരുന്ന് കലർത്തിയ വെള്ളം; ടിവി അവതാരകയെ പീഡിപ്പിച്ച പൂജാരിക്കെതിരെ കേസ്

ചെന്നൈ: തീര്‍ത്ഥമെന്നു വിശ്വസിപ്പിച്ച് മയക്കുമരുന്ന് കലര്‍ത്തിയ വെള്ളം നല്‍കി ടിവി അവതാരകയെ പീഡിപ്പിച്ചതായി പരാതി. ചെന്നൈയിലെ സ്വകാര്യ ടെലിവിഷന്‍ ചാനല്‍ അവതാരകയാണ് വിരുഗം പാക്കം വനിതാ പൊലീസിൽ പരാതി നല്‍കിയത്. സംഭവത്തില്‍ ക്ഷേത്രപൂജാരി കാര്‍ത്തിക് മുനുസാമിക്കെതിരേ പൊലീസ് കേസെടുത്തു. ചെന്നൈ പാരീസ് കോര്‍ണറിലെ ക്ഷേത്രത്തിലെ പൂജാരിയാണ് കാര്‍ത്തിക്. ഇവിടെ വെച്ചാണ് യുവതിയെ പരിചയപ്പെടുന്നത്. ക്ഷേത്രത്തിലെ പ്രഭാഷണങ്ങളും പരിപാടികളും സംബന്ധിച്ച് കാര്‍ത്തിക് യുവതിക്ക് വാട്‌സാപ്പില്‍ സന്ദേശങ്ങള്‍ അയക്കാന്‍ തുടങ്ങിയതോടെ ഇരുവരും പരിചയത്തിലായി.

ഒരിക്കല്‍ ക്ഷേത്രം സന്ദര്‍ശിച്ച് തിരികെപ്പോവുമ്പോള്‍ വീട്ടില്‍ വിടാമെന്നു പറഞ്ഞ് യുവതിയെ കാര്‍ത്തിക് തന്റെ കാറില്‍ കയറ്റിയശേഷം തീര്‍ഥം കുടിപ്പിച്ച് ബോധരഹിതയാക്കി പീഡിപ്പിച്ചുവെന്നാണ് പരാതി. സ്വകാര്യ ആശുപത്രിയില്‍വെച്ച് ഗര്‍ഭച്ഛിദ്രം നടത്തിയ തന്നെ, പൂജാരി പിന്നീട് ലൈംഗികത്തൊഴിലിലേക്ക് തള്ളിവിടാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരുകയാണെന്ന് പൊലീസ് അറിയിച്ചു.

തീർത്ഥത്തിന് പകരം മയക്ക് മരുന്ന് കലർത്തിയ വെള്ളം; ടിവി അവതാരകയെ പീഡിപ്പിച്ച പൂജാരിക്കെതിരെ കേസ്
പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; രാഹുലിന്റെ അമ്മയെയും സഹോദരിയെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചു

Related Stories

No stories found.
logo
Reporter Live
www.reporterlive.com