'ഞാൻ എപ്പോഴും സ്ത്രീകൾക്കൊപ്പമാണ്'; സ്വാതി മലിവാളിനെതിരായ അതിക്രമത്തിൽ പ്രതികരിച്ച് പ്രിയങ്ക ഗാന്ധി

സ്ത്രീകള്‍ക്കെതിരെ എന്തെങ്കിലും ആക്രമണം ഉണ്ടായാല്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു
'ഞാൻ എപ്പോഴും സ്ത്രീകൾക്കൊപ്പമാണ്'; സ്വാതി മലിവാളിനെതിരായ അതിക്രമത്തിൽ പ്രതികരിച്ച് പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ വനിത കമ്മീഷൻ ചെയർപേഴ്സണും ആംആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ എംപിയുമായ സ്വാതി മലിവാളിനെതിരായുണ്ടായ ആക്രമണത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സ്ത്രീകള്‍ക്കെതിരെ എന്തെങ്കിലും ആക്രമണം ഉണ്ടായാല്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയില്‍ വെച്ച് പേഴ്‌സണല്‍ സെക്രട്ടറി ബിഭാവ് കുമാര്‍ മര്‍ദ്ദിച്ചുവെന്നാരോപിച്ച് ഡല്‍ഹി വനിതാ കമ്മീഷന്റെ മുന്‍ മേധാവിയായ സ്വാതി മലിവാള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് പിന്തുണയുമായി പ്രിയങ്കാ ഗാഗാന്ധി രംഗത്തെത്തിയത്.

' ഏതെങ്കിലും സ്ത്രീയ്ക്ക് നേരെ എവിടെയെങ്കിലും വെച്ച് അതിക്രമം ഉണ്ടായാല്‍ സ്ത്രീകള്‍ക്കൊപ്പം നില്‍ക്കും. ഏത് പാര്‍ട്ടിയില്‍ പെട്ടവരായാലും ഞാന്‍ എപ്പോഴും സ്ത്രീകള്‍ക്കൊപ്പം തന്നെ നില്‍ക്കും', പ്രിയങ്കാ ഗാന്ധി പറഞ്ഞു. ഇതിനിടെ സ്വാതി മലിവാളിനെതിരായി നടന്ന ആക്രമണം ആംആദ്മി പാര്‍ട്ടി സ്ഥിരീകരിച്ചു. വിഷയത്തില്‍ കെജ്‌രിവാള്‍ കര്‍ശന നടപടി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് രാജ്യസഭാ എംപി സഞ്ജയ് സിംഗ് പറഞ്ഞു.

'ഞാൻ എപ്പോഴും സ്ത്രീകൾക്കൊപ്പമാണ്'; സ്വാതി മലിവാളിനെതിരായ അതിക്രമത്തിൽ പ്രതികരിച്ച് പ്രിയങ്ക ഗാന്ധി
'പ്രതിസന്ധിയിൽ മോദിയെ സഹായിച്ചു'; പ്രധാനമന്ത്രിയുടെ ആക്രമണത്തിന് പിന്നാലെ ശരദ് പവാർ

'ഇന്നലെഅപലപനീയമായ ഒരു സംഭവം നടന്നു. അരവിന്ദ് കെജ് രിവാളിനെ കാണാനാണ് സ്വാതി മലിവാള്‍ മുഖ്യമന്ത്രിയുടെ വസതിയിലെത്തിയത്. അവര്‍ കെജ്രിവാളിനായി ഡ്രോയിംഗ് റൂമില്‍ കാത്തുനില്‍ക്കുമ്പോള്‍, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി വിഭവ് കുമാര്‍ അവിടെയെത്തി അവരോട് മോശമായി പെരുമാറി. സ്വാതി മലിവാള്‍ 112ല്‍ എന്ന നമ്പറില്‍ പൊലീസിനെ വിളിച്ച് വിവരം അറിയിച്ചു.ഡല്‍ഹി മുഖ്യമന്ത്രി സംഭവത്തെ മുഴുവന്‍ മനസ്സിലാക്കുകയും വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു', സിംഗ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ദേശീയ വനിതാ കമ്മീഷന്‍ ബിഭാവ് കുമാറിനോട് മെയ് 17ന് നേരിട്ട് ഹാജരാകാന്‍ സമന്‍സ് അയച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com