തെലങ്കാനയില്‍ 17ല്‍ 13 സീറ്റില്‍ വിജയിക്കുമെന്ന ഉറപ്പില്‍ കോണ്‍ഗ്രസ്

മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തന്റെ വസതിയില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ യോഗം വിളിച്ചുചേര്‍ത്തു
തെലങ്കാനയില്‍ 17ല്‍ 13 സീറ്റില്‍ വിജയിക്കുമെന്ന ഉറപ്പില്‍ കോണ്‍ഗ്രസ്

ഹൈദരാബാദ്: തെലങ്കാനയില്‍ 13 ലോക്‌സഭ സീറ്റില്‍ വിജയിക്കുമെന്ന ഉറപ്പില്‍ കോണ്‍ഗ്രസ്. മണ്ഡലം പ്രതിനിധികള്‍, മന്ത്രിമാര്‍ എന്നിവരില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരമാണ് ആകെയുള്ള 17ല്‍ 13 സീറ്റിലും പാര്‍ട്ടി വിജയിക്കുമെന്ന ആത്മവിശ്വാസത്തിലേക്ക് കോണ്‍ഗ്രസ് നേതൃത്വമെത്തിയത്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തന്റെ വസതിയില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ യോഗം വിളിച്ചുചേര്‍ക്കുകയും വിജയ സാധ്യതകളെ കുറിച്ച് വിലയിരുത്തുകയും ചെയ്തു.

തെലങ്കാനയില്‍ 17ല്‍ 13 സീറ്റില്‍ വിജയിക്കുമെന്ന ഉറപ്പില്‍ കോണ്‍ഗ്രസ്
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ അലംഭാവം; എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

സംസ്ഥാനത്ത് 14 സീറ്റുകള്‍ വിജയിക്കുക എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യം. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം 2023ലെ നിയമസഭ തിരഞ്ഞെടുപ്പിലെ 39.4 %ല്‍നിന്ന് 45%വരെയായി ഉയരുമെന്ന് നേതാക്കള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. നല്‍ഗൊണ്ട, ഭോങ്കിര്‍, ഖമ്മം, വാറങ്കല്‍, മെഹ്ബൂബാബാദ്, പെദ്ദപ്പള്ളി, നാഗര്‍ കൂര്‍ണൂല്‍, നിസാമാബാദ്, മെഹ്ബൂബാ നഗര്‍, മേദക്, സഹീറാബാദ്, ചെവെല്ല, സെക്കന്തരാബാദ് എന്നിവിടങ്ങളില്‍ മികച്ച വിജയ പ്രതീക്ഷയാണെന്ന് നേതാക്കള്‍ യോഗത്തില്‍ അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com