ഡൽഹിയിൽ പ്രചാരണം അടുത്ത ആഴ്ച മുതൽ സജീവമാക്കാൻ കോൺഗ്രസ്; കേരളത്തിൽ നിന്നുള്ള നേതാക്കളെയും എത്തിക്കും

ഡൽഹിയിൽ മത്സരിക്കുന്ന മൂന്ന് സീറ്റുകളിലും പ്രചാരണം അടുത്തയാഴ്ച മുതൽ ശക്തമാക്കാനാണ് കോൺഗ്രസിൻ്റെ തീരുമാനം

ഡൽഹിയിൽ പ്രചാരണം അടുത്ത ആഴ്ച മുതൽ സജീവമാക്കാൻ കോൺഗ്രസ്;  കേരളത്തിൽ നിന്നുള്ള നേതാക്കളെയും എത്തിക്കും
dot image

ന്യൂഡൽഹി: ഡൽഹിയിൽ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണം അടുത്ത ആഴ്ച മുതൽ സജീവമാക്കാൻ കോൺഗ്രസ്. പ്രമുഖ നേതാക്കളുടെ റോഡ് ഷോകൾ അടക്കം വിപുലമായ പ്രചാരണമാണ് അണിയറയിൽ ഒരുങ്ങുന്നത്. കോൺഗ്രസ്-എഎപി റാലികളും വരും ദിവസങ്ങളിൽ ഉണ്ടാകും.

ഡൽഹിയിൽ മത്സരിക്കുന്ന മൂന്ന് സീറ്റുകളിലും പ്രചാരണം അടുത്തയാഴ്ച മുതൽ ശക്തമാക്കാനാണ് കോൺഗ്രസിൻ്റെ തീരുമാനം. തിങ്കളാഴ്ച അമേഠി, റായ്ബറേലി തിരഞ്ഞെടുപ്പുകൾ പൂർത്തിയാകുന്നതോടെ നേതാക്കൾ ഡൽഹിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കും. അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കൾ റോഡ് ഷോയ്ക്ക് നേതൃത്വം നൽകും.

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരം, ഇന്ന് നിർണായകം; ഡ്രൈവിംഗ് സ്കൂൾ ഉടമകളുമായി മന്ത്രിയുടെ ചർച്ച

മൂന്ന് മണ്ഡലങ്ങളിൽ പ്രത്യേക കൺട്രോൾ റൂമുകൾ സജ്ജീകരിക്കും. സാധാരണ പ്രചാരണത്തിന് ഒപ്പം ഓൺലൈൻ ക്യാമ്പയിനും സജീവമാക്കാനാണ് തീരുമാനം. ആംആദ്മി പാർട്ടി മത്സരിക്കുന്ന നാല് മണ്ഡലങ്ങളിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവർ സജീവമാണ്. ഏഴ് മണ്ഡലങ്ങളിലും ഇൻഡ്യ റാലികളും ഉടൻ പ്രഖ്യാപിക്കും. അരവിന്ദ് കെജ്രിവാളും ഖർഗെ അടക്കമുള്ള കോൺഗ്രസ് നേതാക്കളും ഒരേ വേദിയിൽ എത്തും. മലയാളികൾ ധാരാളമുള്ള ഇടങ്ങളിൽ കേരളത്തിൽ നിന്നുള്ള നേതാക്കളെയും പ്രചാരണത്തിന് എത്തിക്കും. മെയ് 25 ന് ഒറ്റ ഘട്ടമായാണ് ഡൽഹിയിൽ തിരഞ്ഞെടുപ്പ്.

dot image
To advertise here,contact us
dot image