'കോണ്‍ഗ്രസ് നേതാക്കള്‍ രാം ലല്ലയെ പഴയ കൂടാരത്തിലേക്ക് അയക്കാന്‍ ഗൂഢാലോചന നടത്തുന്നു'; നരേന്ദ്ര മോദി

രാമക്ഷേത്രത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് പ്രസ്താവനകള്‍ ലജ്ജാകരം
'കോണ്‍ഗ്രസ് നേതാക്കള്‍ രാം ലല്ലയെ പഴയ കൂടാരത്തിലേക്ക് അയക്കാന്‍ ഗൂഢാലോചന നടത്തുന്നു'; 
നരേന്ദ്ര മോദി

ഗിരിധി: അഴിമതിയുടെയും പ്രീണനത്തിന്റെയും വംശീയ രാഷ്ട്രീയത്തിന്റെയും ഏറ്റവും വലിയ മാതൃകയായി ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും കോണ്‍ഗ്രസും 'ഇന്‍ഡ്യ' മുന്നണിയും മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ ഈ ദുശ്ശീലങ്ങളില്‍ നിന്ന് മോചിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. രാമക്ഷേത്രത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ലജ്ജാകരമായ പ്രസ്താവനകള്‍ പുറപ്പെടുവിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കള്‍ രാം ലല്ലയെ ഒരിക്കല്‍ കൂടി പഴയ കൂടാരത്തിലേക്ക് അയച്ച് സുപ്രീം കോടതി വിധിക്കെതിരെ സംസാരിക്കാന്‍ ഗൂഢാലോചന നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാമക്ഷേത്രം നിര്‍മിക്കുന്നതിന് മുമ്പ് രാം ലല്ല ഒരു കൂടാരത്തിന്റെ ഘടനയിലാണ് സൂക്ഷിച്ചത്. രാജ്യത്ത് നക്‌സലിസം പ്രോത്സാഹിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചപ്പോള്‍ ബിജെപി നക്‌സല്‍ അക്രമണത്തെ നിയന്ത്രിക്കുകയാണ് ചെയ്തത്. മൂന്നാം തവണയും എന്നെ പ്രധാനമന്ത്രി ആക്കിയാല്‍ രാജ്യത്ത് നക്‌സലിസവും തീവ്രവാദവും തുടച്ചുനീക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു.

'കോണ്‍ഗ്രസ് നേതാക്കള്‍ രാം ലല്ലയെ പഴയ കൂടാരത്തിലേക്ക് അയക്കാന്‍ ഗൂഢാലോചന നടത്തുന്നു'; 
നരേന്ദ്ര മോദി
കരുവന്നൂര്‍ തട്ടിപ്പുകേസ്: പ്രതികള്‍ കൈപറ്റിയത് 25കോടി, നിയമപരമല്ലെന്ന് അറിഞ്ഞ് തിരിമറി നടത്തി; ഇഡി

ജാര്‍ഖണ്ഡിലെ ഭരണകക്ഷി സംസ്ഥാനത്ത് നുഴഞ്ഞു കയറ്റക്കാരെ സംരക്ഷിക്കുകയാണ്. നിരാലംബരായ ആളുകള്‍ക്ക് മുന്‍ഗണന നല്‍കുന്നതിലാണ് എന്റെ മുന്‍ഗണന. ജമ്മു കാശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് രാജ്യതാല്‍പ്പര്യത്തിനനുസരിച്ചുള്ള എറ്റവും വലിയ നടപടിയാണ്. ശ്രീനഗറില്‍ തിങ്കളാഴ്ച ലോക്‌സഭ വോട്ടെടുപ്പ് നടന്നതിലൂടെ ജനാധിപത്യത്തിന്റെ ഉത്സവം ആഘോഷിക്കാന്‍ അവിടുത്തെ ജനങ്ങള്‍ക്ക് സാധിച്ചതില്‍ സന്തോഷമുണ്ടെന്നും നരേന്ദ്ര മോദി പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com