വീട്ടിൽ കയറി കത്തി കാട്ടി 17കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; യുവാക്കളെ തല്ലിക്കൊന്ന് നാട്ടുകാർ

ഈസ്റ്റേൺ വെസ്റ്റ് ​ഗാസി ഹിൽസിലെ നോങ്തിലേ ഗ്രാമത്തിലാണ് സംഭവം
വീട്ടിൽ കയറി കത്തി കാട്ടി 17കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; യുവാക്കളെ തല്ലിക്കൊന്ന് നാട്ടുകാർ

ഷിയോങ്: മേഘാലയയിൽ പതിനേഴുകാരിയെ വീട്ടിൽ കയറി കത്തികാണിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച രണ്ട് യുവാക്കളെ തല്ലിക്കൊന്നു. പെൺകുട്ടിയുടെ കരച്ചിൽ കേട്ട് എത്തിയ നാട്ടുകാരാണ് യുവാക്കളെ പിടികൂടിയത്. സംഭവ സ്ഥലത്തെത്തിയ നാട്ടുകാർ യുവാക്കളെ ആക്രമിക്കുകയായിരുന്നു. ഈസ്റ്റേൺ വെസ്റ്റ് ​ഗാസി ഹിൽസിലെ നോങ്തിലേ ഗ്രാമത്തിലാണ് സംഭവം.‌

1500ഓളം പേരാണ് സംഭവസ്ഥലത്ത് തടിച്ചുകൂടിയത്. തുടര്‍ന്ന് യുവാക്കളെ സമീപത്തെ കമ്യൂണിറ്റി ഹാളിലെത്തിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വിവരം ലഭിച്ച ഉടനെ പൊലീസ് സംഭവസ്ഥലത്ത് എത്തിയെങ്കിലും നാട്ടുകാർ പ്രതികൾക്കരികിലേക്ക് കടത്തിവിട്ടില്ല. പൊലീസ് സമുദായ നേതാക്കളുമായി ചർച്ച നടത്തുന്ന സമയം നാട്ടുകാർ കൂട്ടമായി ഹാളിലേക്ക് ഇടിച്ചുകയറി യുവാക്കളെ വീണ്ടും ക്രൂരമായി മർദ്ദിച്ചു.

ആൾക്കൂട്ട മർദ്ദനത്തിൽ ​ഗുരുതരമായി പരിക്കേറ്റ യുവാക്കളെ പൊലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. രണ്ടുപേരും നോങ്‌ത്‌ല്യൂവിൽ തൊഴിലാളികളായി ജോലി ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com