സന്ദേശ്ഖലി; ബിജെപി ശ്രമം ബംഗാളിനെ അപായപ്പെടുത്താനാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്

'ഷാജഹാന്‍ ഷെയ്ഖ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് എതിരെ ലൈംഗിക ആരോപണം ഉന്നയിക്കാന്‍ ഗൂഡാലോചന നടത്തി'
സന്ദേശ്ഖലി; ബിജെപി ശ്രമം ബംഗാളിനെ അപായപ്പെടുത്താനാണെന്ന്
തൃണമൂല്‍ കോണ്‍ഗ്രസ്

കൊല്‍ക്കത്ത: സന്ദേശ്ഖലി വിഷയത്തില്‍ ബിജെപിക്ക് എതിരെ ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. ബംഗാളിനെ അപകീര്‍ത്തിപ്പെടുത്താനാണ് ബിജെപിയുടെ ഗൂഢാലോചന എന്നാണ് ആരോപണം. മുതിര്‍ന്ന നേതാവ് സുവേന്ദു അധികാരിയാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. ഷാജഹാന്‍ ഷെയ്ഖ് ഉള്‍പ്പെടെയുള്ള തൃണമൂല്‍ നേതാക്കള്‍ക്ക് എതിരെ ലൈംഗിക ആരോപണം ഉന്നയിക്കാന്‍ ഗൂഡാലോചന നടത്തി. കേന്ദ്ര ഏജന്‍സികള്‍ പിടിച്ചെടുത്ത ആയുധങ്ങള്‍ ഗുഡാലോചന പ്രകാരം മുന്‍കൂട്ടി കൊണ്ടുവെച്ചതാണ്. ഇതുമായി ബന്ധപ്പെട്ട് ബിജെപി പ്രാദേശിക നേതാവിന്റെ വെളിപ്പെടുത്തലിന്റെ വിഡിയോ ദൃശ്യം അടക്കമാണ് ടിഎംസി ആരോപണം.

എല്ലാ തരത്തിലും സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ബംഗ്ലാ വിരോദികള്‍ ഗൂഢാലോചന നടത്തി എന്നാണ് മമത ബാനര്‍ജിയുടെ ആരോപണം. സന്ദേശ്ഖലിയിലെ സംഭവങ്ങളെക്കുറിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ഒരു വിഭാഗം ശ്രമിക്കുന്നുണ്ടെന്നായിരുന്നു മമത ബാനര്‍ജിയുട ആദ്യമേയുള്ള ആരോപണം.

ഇപ്പോള്‍ ബിജെപി പ്രാദേശിക നേതാവിന്റെ വെളിപ്പെടുത്തലിന്റെ വീഡിയോ ദൃശം അടക്കമാണ് മമത ബിജെപിക്കതിരെ രംഗത്തെത്തിയിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് ഭീകരരെയും ബലാത്സംഗക്കാരെയും സംരക്ഷിക്കുന്നുവെന്നായിരുന്നു ബിജെപിയുടെ ആദ്യഘട്ടത്തിലെ ആരോപണം. പശ്ചിമ ബംഗാളിലെ സന്ദേശ്ഖലിയില്‍ സ്ത്രീകള്‍ക്കെതിരെ തൃണമൂല്‍ നേതാവിന്റെ നേതൃത്വത്തില്‍ ലൈംഗീകാതിക്രമം നടന്നു എന്നായിരുന്നു ആദ്യമേയുള്ള ആരോപണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com