കൈഞെരമ്പുകള്‍ മുറിച്ച് രക്തത്തില്‍ കുളിച്ച് അമ്മ, രക്ഷകയായി ഏഴുവയസുകാരി മകള്‍

യുവതിയും മകളും മാത്രമാണ് സംഭവ സമയം വീട്ടിലുണ്ടായിരുന്നത്
കൈഞെരമ്പുകള്‍ മുറിച്ച് രക്തത്തില്‍ കുളിച്ച് അമ്മ, രക്ഷകയായി ഏഴുവയസുകാരി മകള്‍

അഹമ്മദാബാദ്: കൈഞരമ്പുകള്‍ മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മയ്ക്ക് രക്ഷകയായി ഏഴുവയസുകാരി മകള്‍. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. യുവതിയും മകളും മാത്രമാണ് സംഭവ സമയം വീട്ടിലുണ്ടായിരുന്നത്.

വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ഇരുകൈകളിലെയും ഞരമ്പുകള്‍ മുറിച്ച നിലയില്‍ അമ്മയെ കണ്ടയുടനെ കുട്ടി 181 എന്ന ഹെല്‍പ് ലൈന്‍ നമ്പറില്‍ വിളിക്കുകയായിരുന്നു. അമ്മയുടെ രണ്ട് കൈകളിലെയും ഞരമ്പുകള്‍ മുറിച്ചതായും രക്തം വരുന്നതായും കുട്ടി അടിയന്തര നമ്പറില്‍ വിളിച്ച് അറിയിച്ചു. ഉടന്‍ തന്നെ സ്ഥലത്തെത്തിയ സംഘം യുവതിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഭര്‍ത്താവുമായുള്ള പ്രശ്‌നത്തെ തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതെന്നാണ് വിവരം. ജയിലിലായിരുന്ന ഇയാള്‍ മോചിതനായ ശേഷം ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു. തുടര്‍ന്നാണ് യുവതി ജീവനൊടുക്കാന്‍ തീരുമാനിച്ചത്.

അടിന്തര ഘട്ടത്തില്‍ വിളിക്കേണ്ട നമ്പറുകള്‍ ഉള്‍പ്പടെ കുട്ടിക്ക് സ്‌കൂളില്‍ നിന്ന് പരിശീലനം ലഭിച്ചിരുന്നു. ഇതാണ് അമ്മയുടെ ജീവന്‍ രക്ഷിക്കുന്നതില്‍ നിര്‍ണായകമായത്. കയ്യില്‍ ചോരയൊലിക്കുന്ന നിലയില്‍ അമ്മയെ കണ്ടപ്പോല്‍ കുട്ടി നമ്പര്‍ ഓര്‍ത്തെടുക്കുകയും അതിലേക്ക് വിളിക്കുകയുമായിരുന്നുവെന്ന് കൗണ്‍സലര്‍ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com