കുട്ടിയുടെ ഒരു ഭാ​ഗ്യം! സീറ്റിൽ നിന്ന് എഴുന്നേറ്റതിന് പിന്നാലെ ഫാൻ പൊട്ടി താഴെ വീണു, ദൃശ്യങ്ങൾ വൈറൽ

ഗാന്റാ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് 'ഇത് നിങ്ങളുടെ ഭാഗ്യദിനമാകുമ്പോൾ' എന്ന കുറിപ്പോടെ പങ്കുവെച്ച വീഡിയോ രണ്ട് ദിവസത്തിനുള്ളില്‍ ഇരുപത്തിയെട്ട് ലക്ഷം പേരാണ് കണ്ടത്.
കുട്ടിയുടെ ഒരു ഭാ​ഗ്യം! സീറ്റിൽ നിന്ന് എഴുന്നേറ്റതിന് പിന്നാലെ ഫാൻ പൊട്ടി താഴെ വീണു, ദൃശ്യങ്ങൾ വൈറൽ

നമ്മുടെ ജീവിതത്തില്‍ നിമിഷങ്ങൾക്കുള്ളിൽ എന്താണ് സംഭവിക്കുകയെന്ന് നമുക്ക് തന്നെ അറിയില്ല. അത്തരമൊരു നിമിഷത്തില്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെടുന്ന ഒരു പെണ്‍കുട്ടിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോൾ വൈറലാണ്. ഒരു സ്കൂളിലെ ക്ലാസ് മുറിയില്‍ നിന്നുള്ളതാണ് വീഡിയോ. ​ഗാന്റാ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് 'ഇത് നിങ്ങളുടെ ഭാഗ്യദിനമാകുമ്പോൾ' എന്ന കുറിപ്പോടെ പങ്കുവെച്ച വീഡിയോ രണ്ട് ദിവസത്തിനുള്ളില്‍ ഇരുപത്തിയെട്ട് ലക്ഷം പേരാണ് കണ്ടത്.

കുട്ടികൾ കസേരയിൽ ഇരിക്കുന്നതാണ് വീഡിയോയുടെ തുടക്കം. ഇടയ്ക്ക് ഒരു പെണ്‍കുട്ടി തന്‍റെ സീറ്റില്‍ നിന്ന് എഴുന്നേറ്റ് പോകുന്നു. കുട്ടി കസേരയില്‍ നിന്ന് എഴുന്നേറ്റ് നാല് അടി വയ്ക്കുമ്പോഴേക്കും കുട്ടി ഇരുന്ന സീറ്റിന് മുകളിലായി ഘടിപ്പിച്ചിരുന്ന വാള്‍ ഫാന്‍ പൊട്ടി പെണ്‍കുട്ടിയുടെ സീറ്റിലേക്ക് വീഴുകയായിരുന്നു.ഈ സമയം ശബ്ദം കേട്ട് മറ്റ് കുട്ടികള്‍ പേടിച്ച് തങ്ങളുടെ സീറ്റുകളില്‍ നിന്ന് ചാടി എഴുന്നേല്‍ക്കുന്നതും വീഡിയോകളില്‍ കാണാം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ക്ലാസ് മുറിയില്‍ സ്ഥാപിച്ച സിസിടിവിയിലെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com