ജ്യോതിരാദിത്യ സിന്ധ്യക്കെതിരെ റാവു യാദ്വേന്ദ്ര; എട്ടാംഘട്ട പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്

14 സ്ഥാനാർത്ഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്
ജ്യോതിരാദിത്യ സിന്ധ്യക്കെതിരെ റാവു യാദ്വേന്ദ്ര; എട്ടാംഘട്ട പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്

ഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ എട്ടാംഘട്ട പട്ടിക പുറത്തുവിട്ടു. ജാർഖണ്ഡ്, മധ്യപ്രദേശ്, തെലങ്കാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. 14 സ്ഥാനാർത്ഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. മധ്യപ്രദേശിലെ ഗുണയിൽ ജ്യോതിരാദിത്യ സിന്ധ്യക്കെതിരെ റാവു യാദ്വേന്ദ്ര സിംഗ് മത്സരിക്കും.

ഇതിനിടെ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ 26നാണ് പൊതു അവധി പ്രഖ്യാപിച്ചത്. സ്കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയ്ക്കടക്കം അവധി ബാധകമാണ്.

ഏഴ് ഘട്ടമായി നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏപ്രിൽ 26നാണ് കേരളത്തിൽ വോട്ടെടുപ്പ് നടക്കുക. ഒറ്റ ​ഘട്ടമായി സംസ്ഥാനത്ത് വോട്ടെടുപ്പ് പൂർത്തിയാക്കും. ജൂൺ നാലിന് രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com