ബിജെപി നേതാവിന് മത്സരിക്കാൻ സീറ്റ് നൽകിയില്ല; അനുയായിക്കൾ ആത്മഹത്യക്ക് ശ്രമിച്ചു

ബി വി നായികിൻ്റെ അനുയായികളായ ശിവകുമാറും ശിവമൂർത്തിയുമാണ് പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്

dot image

കർണാടക: ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നേതാവിന് സീറ്റ് നൽകാത്തതിൽ മനംനൊന്ത് കർണാടകയില് അനുയായികള് അനുയായികൾ ആത്മഹത്യക്ക് ശ്രമിച്ചു. ബി വി നായികിൻ്റെ അനുയായികളായ ശിവകുമാറും ശിവമൂർത്തിയുമാണ് പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. നടു റോഡിൽ വെച്ചാണ് ഇരുവരും ദേഹത്ത് പെട്രോൾ ഒഴിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റൊരാളാണ് ഇവരുടെ പക്കൽ നിന്ന് പെട്രോൾ കാനുകൾ പിടിച്ച് വാങ്ങിച്ചത്. ബി വി നായികിന് മത്സരിക്കാൻ അവസരം നൽകാത്തതിൽ അനുയായികൾ കടുത്ത പ്രതിഷേധത്തിലാണ്. ഇവർ ദേശീയപാതകൾ ഉപരോധിക്കുകയും ചെയ്തു.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി ആയിരുന്ന നായിക് അന്നത്തെ ബിജെപി സ്ഥാനാർത്ഥി രാജാ അമരോശ്വരയോട് 1,17,716 വോട്ടുകള്ക്ക് പരാജയപ്പെട്ടിരുന്നു. എന്നാൽ പിന്നീട് നായിക് ബിജെപിയിൽ ചേരുകയും 2023ൽ മാൻവിയിൽ നിന്ന് നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തിരുന്നു. എന്നാൽ കോൺഗ്രസ് സ്ഥാനാർത്ഥി ഹംപായ നായിക്കിനോട് 7,719 വോട്ടുകള്ക്ക് പരാജയപ്പെട്ടു.

2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ റായ്ച്ചൂരിൽ നിന്ന് മത്സരിച്ച് ലോക്സഭയിൽ എത്താനായിരുന്നു നായികിൻ്റെ ആഗ്രഹം. എന്നാൽ രാജാ അമരോശ്വര നായികിനെ വീണ്ടും മത്സരാർത്ഥിയായി തിരഞ്ഞെടുത്തിരിക്കുകയാണ് ബിജെപി നേതൃത്വം. ഇതിനെത്തുടര്ന്നാണ് പ്രതിഷേധവുമായി അനുയായികള് രംഗത്തെത്തിയത്.

ഡൽഹി മദ്യനയക്കേസ് അന്വേഷണം ഗോവയിലേക്ക്; ആം ആദ്മി നേതാക്കൾക്ക് സമൻസ്, നാളെ ഹാജരാകണം
dot image
To advertise here,contact us
dot image