പപ്പു യാദവ് കോണ്ഗ്രസില് ചേര്ന്നു; '2024ല് മാത്രമല്ല 2025ലും വിജയിക്കും'

ലാലുവിനോടോ ആര്ജെഡിയോടൊ ഒരു തരത്തിലുള്ള എതിര്പ്പും തനിക്കില്ലെന്നും പപ്പു യാദവ് പറഞ്ഞു.

പപ്പു യാദവ് കോണ്ഗ്രസില് ചേര്ന്നു; '2024ല് മാത്രമല്ല 2025ലും വിജയിക്കും'
dot image

ന്യൂഡല്ഹി: ബിഹാറില് നിന്നുള്ള രാഷ്ട്രീയ നേതാവായ പപ്പു യാദവ് കോണ്ഗ്രസില് ചേര്ന്നു. പപ്പു യാദവിന്റെ നേതൃത്വത്തിലുള്ള ജന് അധികാര് പാര്ട്ടി കോണ്ഗ്രസില് ലയിച്ചു. ആര്ജെഡി അദ്ധ്യക്ഷന് ലാലു പ്രസാദ് യാദവുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് പപ്പു യാദവ് കോണ്ഗ്രസില് ചേര്ന്നത്.

രാഹുല് ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ആശിര്വാദത്തോടെയാണ് താന് കോണ്ഗ്രസില് ചേരുന്നതെന്ന് പപ്പു യാദവ് പറഞ്ഞു. രാഹുല് ഗാന്ധിക്ക് പകരം വെക്കാനാരുമില്ല. ലാലുവും കോണ്ഗ്രസും ഒരുമിച്ച് നിന്നാല് 2024ലും 2025ലും നമ്മള് വിജയിക്കുമെന്നും പപ്പു യാദവ് പറഞ്ഞു.

2015 ബിഹാര് നിയമസഭ തിരഞ്ഞെടുപ്പില് നിതീഷ് കുമാറുമായി സഖ്യമുണ്ടാക്കുന്നതിനെതിരെ ആര്ജെഡിയില് പപ്പു യാദവ് എതിര്പ്പുയര്ത്തിയിരുന്നു. ഇതിനെ തുടര്ന്ന് ആര്ജെഡിയില് നിന്ന് പപ്പു യാദവിനെ പുറത്താക്കുകയായിരുന്നു. അതിന് ശേഷമാണ് ജന് അധികാര് പാര്ട്ടി രൂപീകരിച്ചത്. എന്നാല് ലാലുവിനോടോ ആര്ജെഡിയോടൊ ഒരു തരത്തിലുള്ള എതിര്പ്പും തനിക്കില്ലെന്നും പപ്പു യാദവ് പറഞ്ഞു.

ലാലു യാദവും താനും തമ്മിലുള്ളത് രാഷ്ട്രീയ ബന്ധമല്ല. അതൊരു വൈകാരിക ബന്ധമാണ്. ഇന്നലെ തങ്ങളെല്ലാവരും ഒരുമിച്ചിരുന്നു. സീമാഞ്ചലിലും മിതിലാഞ്ചലിലും എന്ത് വില കൊടുത്തും ബിജെപിയെ തടയുക എന്നതാണ് ദൗത്യം. കഴിഞ്ഞ 17 മാസമായി തേജസ്വി യാദവ് നന്നായി പ്രവര്ത്തിക്കുകയും വിശ്വാസം നേടിയെടുക്കുകയും ചെയ്തു. രാഹുല് ഗാന്ധി ഹൃദയങ്ങളെ കീഴടക്കുകയും വിശ്വാസം ഉണ്ടാക്കുകയും ചെയ്തു. തങ്ങള് ഒരുമിച്ചാല് 2024ല് മാത്രമല്ല 2025( ബിഹാര് നിയമസഭ തിരഞ്ഞെടുപ്പ്)ലും വിജയിക്കാന് കഴിയുമെന്നും പപ്പു യാദവ് പറഞ്ഞു. പൂര്ണിയ ലോക്സഭ മണ്ഡലത്തില് കോണ്ഗ്രസ് സ്ഥാനാര്ത്ഥിയായി പപ്പു യാദവ് മത്സരിച്ചേക്കും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us