ദരിദ്ര കുടുംബങ്ങളിലെ ഒരു സ്ത്രീക്ക് വര്‍ഷം ലക്ഷം രൂപ; 5 പദ്ധതികളിലായി 25 വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്

രാഷ്ട്രം മാറ്റത്തിനായി ശബ്ദമുയര്‍ത്തുകയാണെന്ന് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.
ദരിദ്ര കുടുംബങ്ങളിലെ ഒരു സ്ത്രീക്ക് വര്‍ഷം ലക്ഷം രൂപ; 5 പദ്ധതികളിലായി 25 വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: 'ന്യായ്' ഉയര്‍ത്തി 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പ്രകടന പത്രിക. ഇന്ന് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രകടനപത്രിക പ്രധാന ചര്‍ച്ചയായി. യുവ ന്യായ്, നാരി ന്യായ്, കിസാന്‍ ന്യായ്, ശ്രമിക് ന്യായ്, ഹിസേദാരി ന്യായ് എന്നിവയാണ് മുന്നോട്ട് വെക്കുന്ന അഞ്ച് ന്യായ് കാഴ്ച്ചപ്പാടുകള്‍. രാഷ്ട്രം മാറ്റത്തിനായി ശബ്ദമുയര്‍ത്തുകയാണെന്ന് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

1- ഹിസേദാരി ന്യായ് (തുല്യത ന്യായ്)

*സാമൂഹിക, സാമ്പത്തിക, ജാതി സെന്‍സസ്

*എസ്‌സി/എസ്ടി/ഒബിസി സംവരണം 50 ശതമാനം മാത്രമെ പാടുള്ളൂവെന്ന നിബന്ധന ഭരണഘടനാ ഭേദഗതിയിലൂടെ എടുത്തുമാറ്റും

*എസ്‌സി/എസ്ടി വിഭാഗത്തിന്‍റെ ജനസംഖ്യാ അനുപാതം അനുസരിച്ച് പ്രത്യേക ബജറ്റ് കൊണ്ടുവരും

*വനാവകാശ നിയമപ്രകാരമുള്ള കേസുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കും

*പട്ടികവര്‍ഗ വിഭാഗം ഭൂരിപക്ഷമുള്ള ജനവാസ മേഖലകളെല്ലാം ഷെഡ്യൂള്‍ഡ് ഏരിയകളായി വിജ്ഞാപനം ചെയ്യും

2- കിസാന്‍ ന്യായ് (കര്‍ഷക ന്യായ്)

*എംഎസ് സ്വാമിനാഥന്‍ കമ്മീഷന്‍ നിര്‍ദേശമുള്ള മിനിമം താങ്ങുവില ഉറപ്പാക്കും

*കര്‍ഷകരുടെ കടം എഴുതി തള്ളാന്‍ കമ്മീഷനെ നിയോഗിക്കും

*വിള നഷ്ടത്തിന് 30 ദിവസത്തിനകം ഇന്‍ഷുറന്‍സ് തുക നല്‍കും

*കര്‍ഷകര്‍ക്ക് ലാഭകരമായ രീതിയില്‍ സുസ്ഥിരമായ കയറ്റുമതി-ഇറക്കുമതി നയം ആവിഷ്‌കരിക്കും

*കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ക്ക് ജിഎസ്ടി ഈടാക്കില്ല

3-ശ്രമിക് ന്യായ് (ആരോഗ്യം)

*സൗജന്യ അവശ്യ രോഗനിര്‍ണ്ണയം, മരുന്നുകള്‍, ചികിത്സ, ശസ്ത്രക്രിയ, സാന്ത്വന പുനരധിവാസ പരിരക്ഷ എന്നിവ ഉള്‍ക്കൊള്ളുന്ന സാര്‍വത്രിക ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്ന അവകാശ നിയമം നടപ്പിലാക്കും

*മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്കടക്കം ദേശീയ മിനിമം കൂലി 400 രൂപയാക്കും.

*നഗര മേഖലകളില്‍ എംപ്ലോയിമെന്റ് ഗ്യാരണ്ടി നിയമം നടപ്പിലാക്കും

*അസംഘടിത തൊഴിലാളികള്‍ക്ക് ലൈഫ് ഇന്‍ഷൂറന്‍സ്, ആക്‌സിഡന്റ് ഇന്‍ഷൂറന്‍സ്

*പ്രധാനപ്പെട്ട സര്‍ക്കാര്‍ ജോലികളില്‍ കരാര്‍ നിയമനം അവസാനിപ്പിക്കും.

4- യുവ ന്യായ് (യുവജനം)

* തൊഴില്‍ കലണ്ടര്‍ പ്രകാരം 30 ലക്ഷം പുതിയ കേന്ദ്രസര്‍ക്കാര്‍ ജോലികള്‍

* വിദ്യാഭ്യാസമുള്ള മുഴുവന്‍ യുവജനങ്ങള്‍ക്കും ഒരു മാസം 8500 രൂപ നിരക്കില്‍ പ്രതിവര്‍ഷം ഒരു ലക്ഷം രൂപയുടെ തൊഴില്‍ പരിശീലനം

* ചോദ്യപേപ്പര്‍ ചോര്‍ച്ച അവസാനിപ്പിക്കാന്‍ നിയമം കൊണ്ടുവരും

*താല്‍ക്കാലിക ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷവും സാമൂഹിക സുരക്ഷയും ഉറപ്പാക്കും

* യുവജനങ്ങള്‍ക്ക് സ്റ്റാര്‍ട്ട് ആപ്പുകള്‍ തുടങ്ങുന്നതിനായി 5,000 കോടിയുടെ ഫണ്ട്.

5- നാരി ന്യായ് (വനിത)

* ദരിദ്ര കുടുംബങ്ങളിലെ ഒരു സ്ത്രീക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപ

* പുതിയ കേന്ദ്രസര്‍ക്കാര്‍ ജോലികളില്‍ വനിതകള്‍ക്ക് 50 ശതമാനം സംവരണം

*ആശ, അങ്കണവാടി, മിഡ് ഡേ മീല്‍ വര്‍ക്കേഴ്‌സിന് കേന്ദ്ര ശമ്പള വിഹിതം ഇരട്ടിപ്പിക്കും

* സ്ത്രീകള്‍ക്ക് നിയമസംരക്ഷണം ഉറപ്പാക്കുന്നതിനായി മുഴുവന്‍ ഗ്രാമങ്ങളിലും 'അധികാര്‍ മൈത്രി'യെ ചുമതലപ്പെടുത്തും.

*തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്കായുള്ള ഹോസ്റ്റലുകളുടെ എണ്ണം ഇരട്ടിപ്പിക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com