കോടതിയിൽ ജീൻസ് ധരിച്ചെത്തി അഭിഭാഷകൻ, ഒപ്പം ന്യായീകരണവും, ഒടുവിൽ പുറത്താക്കി

കോടതിയിൽ ജീൻസ് ധരിക്കാൻ അനുമതി നൽകിയാൽ ഫേയ്ഡഡ് ജീൻസ്, പ്രിൻ്റ് ,പാച്ച് വർക്കുകൾ ചെയ്ത ജീൻസ് എന്നിങ്ങനെയുള്ള ജീൻസ് കോടതിയിൽ ധരിക്കാൻ അനുവദിച്ചുകൂടെ എന്നൊരു മറു ചോദ്യം വരാനും സാധ്യതയുണ്ട് എന്നായിരുന്നു കോടതിയുടെ വാദം

dot image

അസം: കോടതിയിൽ ജീൻസ് ധരിച്ചതിനെ ന്യായീകരിച്ച അഭിഭാഷകനെ രൂക്ഷമായി വിമർശിച്ച് ഗുവാഹത്തി ഹൈക്കോടതി. 2023 ജനുവരി 27-നാണ് അഭിഭാഷകൻ കോടതിയിൽ ജീൻസ് ധരിച്ച് എത്തിയത്. എന്നാൽ ജീൻസ് ധരിച്ച് കോടതിയിൽ എത്താൻ കഴിയില്ല എന്ന ഉത്തരവിൽ മാറ്റം വരുത്തണമെന്ന ആവശ്യവുമായി അഭിഭാഷകൻ ഹൈകോടതിയെ സമീപിച്ചിരുന്നു. ഇതാണ് ഇപ്പോൾ ഹൈകോടതി തള്ളിയത്.

ഉത്തരാഖണ്ഡില് 'അനധികൃത' മദ്രസ തകർത്തു; സംഘർഷം, വെടി വെക്കാന് ഉത്തരവ്

ജീൻസ് ധരിച്ചെത്തിയ അഭിഭാഷകനെ ഹൈക്കോടതി പരിസരത്ത് നിന്ന് പുറത്താക്കാൻ ജസ്റ്റിസ് സുരാന പൊലീസിനോട് ഉത്തരവിടുകയായിരുന്നു. ജീൻസ് ധരിച്ച് കോടതിമുറിയിൽ കയറിയ അഭിഭാഷകൻ്റെ വാദം കേൾക്കാൻ പോലും കോടതി തയ്യാറായിരുന്നില്ല. കോടതിയിൽ ജീൻസ് ധരിക്കാൻ അനുമതി നൽകിയാൽ ഫേയ്ഡഡ് ജീൻസ്, പ്രിൻ്റ് ,പാച്ച് വർക്കുകൾ ചെയ്ത ജീൻസ് എന്നിങ്ങനെയുള്ള ജീൻസ് കോടതിയിൽ ധരിക്കാൻ അനുവദിച്ചുകൂടെ എന്നൊരു മറു ചേദ്യം വരാനും സാധ്യതയുണ്ട് എന്നായിരുന്നു കോടതിയുടെ വാദം. കോടതി കാമ്പസിനുള്ളിൽ അഭിഭാഷകരുടെ ഡ്രസ് കോഡ് പാലിക്കുന്നത് എല്ലാ പ്രിസൈഡിംഗ് ജുഡീഷ്യൽ ഓഫീസറുടെയും ഹൈക്കോടതി ജഡ്ജിയുടെയും ഡൊമെയ്നിലാണ്. എന്നാൽ അത്തരമൊരു അവകാശം ഗുവാഹത്തി ഹൈക്കോടതി ചട്ടങ്ങൾക്കൊപ്പം നൽകുന്നില്ല.

ഹിമാചലിൽ ട്രക്കിങ്ങിനിടെ രണ്ടു പേർ വീണു മരിച്ചു, വളർത്തു നായ കാവൽ നിന്നത് 48 മണിക്കൂർ

ജീൻസ് ധരിച്ച് കോടതിയിൽ ഹാജരായ അഭിഭാഷകനെ കോടതി പരിസരത്ത് നിന്ന് പുറത്താക്കാൻ കഴിഞ്ഞ വർഷം പുറപ്പെടുവിച്ച ഉത്തരവിൽ മാറ്റം വരുത്താനും ഗുവാഹത്തി ഹൈക്കോടതി വിസമ്മതിച്ചു. സംഭവ ദിവസം ജസ്റ്റിസ് കല്യാൺ റായ് സുരാന, അഭിഭാഷകനായ ബി കെ മഹാജനെ പുറത്തുവിടാൻ പോലീസിനെ വിളിക്കുകയും വിഷയം ചീഫ് ജസ്റ്റിസിന്റെയും രജിസ്ട്രാർ ജനറലിന്റെയും ബാർ കൗൺസിലിന്റെയും ശ്രദ്ധയിൽപ്പെടുത്താൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അസം, നാഗാലാൻഡ്, മിസോറാം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലെ ബാർ കൗൺസിലുകളുടെ ശ്രദ്ധയിൽ വിഷയം കൊണ്ടുവരുമെന്നും ജസ്റ്റിസ് സുരാന കൂട്ടിച്ചേർത്തു.

dot image
To advertise here,contact us
dot image