യുപിയില്‍ എന്‍ഡിഎക്ക് 80ല്‍ 72 സീറ്റ്, ഇന്‍ഡ്യ മുന്നണിക്ക് എട്ട്സീറ്റ്;ഇന്‍ഡ്യ ടുഡേ സര്‍വേ ഫലം

മറ്റുള്ളവര്‍ കഴിഞ്ഞ തവണ സ്വന്തമാക്കിയ 12 ശതമാനം വോട്ട് ഇത്തവണ സ്വന്തമാക്കും.
യുപിയില്‍ എന്‍ഡിഎക്ക് 80ല്‍ 72 സീറ്റ്, ഇന്‍ഡ്യ മുന്നണിക്ക് എട്ട്സീറ്റ്;ഇന്‍ഡ്യ ടുഡേ സര്‍വേ ഫലം

ലഖ്‌നൗ: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ 80ല്‍ 72 സീറ്റും എന്‍ഡിഎ മുന്നണി നേടുമെന്ന് ഇന്‍ഡ്യ ടുഡേ 'മൂഡ് ഓഫ് ദ നേഷന്‍' അഭിപ്രായ സര്‍വേ. ഇന്‍ഡ്യ മുന്നണിക്ക് ബാക്കിയുള്ള എട്ട് സീറ്റുകളാണ് ലഭിക്കുക.

2019ലേതിന് സമാനമായി ബിജെപി 50% വോട്ട് നേടുമെന്ന് സര്‍വേ പ്രവചിക്കുന്നു. എന്‍ഡിഎ സഖ്യകക്ഷിയായ അപ്‌നാ ദളിന് 2% വോട്ട് ലഭിക്കും. ഇന്‍ഡ്യ മുന്നണി കക്ഷിയിലെ പ്രമുഖരായ സമാജ്‌വാദി പാര്‍ട്ടിക്ക് 30 ശതമാനം വോട്ടാണ് ലഭിക്കുക. കഴിഞ്ഞ തവണ ലഭിച്ച 39%ത്തില്‍ നിന്ന് ഒമ്പത് ശതമാനം വോട്ട് നഷ്ടപ്പെട്ടേക്കാമെന്നാണ് സര്‍വേ ഫലം.

കോണ്‍ഗ്രസിന് കഴിഞ്ഞ തവണ ലഭിച്ച ആറ് ശതമാനം വോട്ട് നിലനിര്‍ത്തും. ബിഎസ്പി എട്ട് ശതമാനം വോട്ട് നേടും. കഴിഞ്ഞ തവണ ബിഎസ്പിക്ക് ലഭിച്ച 19% വോട്ട് ഇത്തവണ ലഭിക്കില്ല എന്നാണ് സര്‍വേ അഭിപ്രായപ്പെടുന്നത്. മറ്റുള്ളവര്‍ കഴിഞ്ഞ തവണ സ്വന്തമാക്കിയ 12 ശതമാനം വോട്ട് ഇത്തവണ സ്വന്തമാക്കും.

ബിജെപിയും അപ്‌നാ ദളും ചേര്‍ന്ന എന്‍ഡിഎ ആകെ 52% വോട്ട് നേടും. ഇന്‍ഡ്യ മുന്നണി ആകെ 36% വോട്ടും സ്വന്തമാക്കുമെന്നാണ് സര്‍വേ പറയുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com