'ലിവ് ഇൻ റിലേഷൻഷിപ്പ് സ്വയം സാക്ഷ്യപ്പെടുത്തണം'; ഉത്തരാഖണ്ഡിൽ ഏകസിവിൽ കോഡിന് കരട് രേഖയായി

ലിവ് ഇൻ റിലേഷൻഷിപ്പുളളവർ സ്വയം സാക്ഷ്യപ്പെടുത്തി വെളിപ്പെടുത്തണം, ബഹുഭാര്യത്വത്തിൻ്റെ നിരോധനം, തുല്യ അനന്തരാവകാശം എന്നിവയാണ് കരട് രേഖയിലെ പ്രധാന നിർദേശങ്ങൾ.

dot image

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഏകസിവിൽ കോഡ് നടപ്പാക്കുന്നതിനുളള നീക്കം അന്തിമഘട്ടത്തിലേക്ക്. ഇത് സംബന്ധിച്ച കരട് രേഖ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിക്ക് സമിതി സമർപ്പിച്ചു. ലിവ് ഇൻ റിലേഷൻഷിപ്പുളളവർ സ്വയം സാക്ഷ്യപ്പെടുത്തി വെളിപ്പെടുത്തണം, ബഹുഭാര്യത്വത്തിൻ്റെ നിരോധനം, തുല്യ അനന്തരാവകാശം എന്നിവയാണ് കരട് രേഖയിലെ പ്രധാന നിർദേശങ്ങൾ. മുൻ സുപ്രീംകോടതി ജഡ്ജി രഞ്ജന പ്രകാശ് ദേശായിയാണ് കരട് സമർപ്പിച്ചത്.

കരട് സമർപ്പിക്കുന്നതിനാൽ മുഖ്യമന്ത്രിയുടെ വസതിക്ക് മുമ്പിൽ സുരക്ഷ ശക്തമാക്കിയിരുന്നു.ഏക സിവില്കോഡ് നടപ്പാകുന്നതോടെ പെൺകുട്ടികളുടെ വിവാഹപ്രായം 18 വയസും ആൺകുട്ടികളുടെ വിവാഹപ്രായം 21 ഉം ആയിരിക്കും, വിവാഹത്തിന് നിർബന്ധമായും രജിസ്ട്രേഷൻ ഉണ്ടായിരിക്കും, വിവാഹമോചനത്തിന് ഭാര്യക്കും ഭർത്താവിനും തുല്യ കാരണങ്ങൾ ഉണ്ടായിരിക്കണം, ഭർത്താവിന് ബാധകമായ അതേ വിവാഹമോചന കാരണങ്ങൾ ഭാര്യയ്ക്കും ബാധകമായിരിക്കും, ഒരു ഭാര്യ ജീവിച്ചിരിക്കുന്നിടത്തോളം രണ്ടാം വിവാഹം സാധ്യമല്ല, അതായത് ബഹുഭാര്യത്വം നിരോധിക്കും. അനന്തരാവകാശത്തിൽ ആൺകുട്ടികളെപ്പോലെ പെൺകുട്ടികൾക്കും തുല്യാവകാശം ഉണ്ടായിരിക്കും, ലിവ്-ഇൻ ബന്ധത്തിന് പ്രഖ്യാപനം ആവശ്യമാണ്. ഇതൊരു സ്വയം പ്രഖ്യാപനം പോലെയായിരിക്കും, പട്ടികവർഗ വിഭാഗത്തെ ഏകസിവിൽ കോഡിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കും തുടങ്ങിയ കാര്യങ്ങൾ ഉത്തരാഖണ്ഡ് യുസിസി കരട് രേഖയിൽ ഉൾപ്പെട്ടിട്ടുണ്ട്.

'രജനികാന്ത് എങ്ങനെയോ രക്ഷപ്പെട്ടു, ബിജെപിയുടെ അടുത്ത ചൂണ്ടയാണ് വിജയ്'; എഐഎഡിഎംകെ നേതാവ്

എല്ലാ മതവിശ്വാസികൾക്കും ഒരേ വിവാഹപ്രായമായിരിക്കുമെന്നും കരട് റിപ്പോർട്ടിലുണ്ട്. നാല് ഭാഗങ്ങളിലായി 800 പേജുളള റിപ്പോർട്ട് ആണ് സമർപ്പിച്ചിട്ടുളളത്. ഫെബ്രുവരി അഞ്ച് മുതൽ എട്ട് വരെ നടക്കുന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ ഏക സിവില് കോഡ് ബില് അവതരിപ്പിക്കുമെന്നാണ് റിപ്പോര്ട്ടുകള്. യുസിസിയുടെ കരട് രേഖ ലഭിച്ചശേഷം ശനിയാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ സംസ്ഥാന സർക്കാർ ഇതിന് അംഗീകാരം നൽകും. കരട് ഫെബ്രുവരി ആറിന് നിയമസഭയിൽ ബില്ലായി അവതരിപ്പിക്കാനാണ് സാധ്യത.

dot image
To advertise here,contact us
dot image