ഔദ്യോഗിക വസതി ഒഴിയൽ; മഹുവ മൊയ്ത്രക്ക് തിരിച്ചടി, ഹർജി തളളി ഡൽഹി ഹൈക്കോടതി

അയോഗ്യയായ എംപിക്ക് ഔദ്യോഗിക വസതി ഉപയോഗിക്കാൻ നിയമം അനുവദിക്കുന്നില്ല എന്നാണ് എസ്റ്റേറ്റ് ഡയറക്ടറേറ്റിന്റെ വാദം
ഔദ്യോഗിക വസതി ഒഴിയൽ; മഹുവ മൊയ്ത്രക്ക് തിരിച്ചടി, ഹർജി തളളി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: സർക്കാർ ബംഗ്ലാവ് ഒഴിയണമെന്ന നോട്ടീസിനെതിരെ മഹുവ മൊയ്ത്ര നൽകിയ ഹർജി തള്ളി ഡൽഹി ഹൈക്കോടതി. ഭവന നിര്‍മാണ-നഗര കാര്യാലയ വകുപ്പ് ആണ് ഔദ്യോഗിക ബംഗ്ലാവ് ഒഴിയാൻ നോട്ടീസ് നൽകിയത്. ലോക്സഭയില്‍ നിന്ന് പുറത്താക്കിയതിനെ തുടർന്ന് ആണ് ബംഗ്ലാവ് ഒഴിയാന്‍ മഹുവയോട് ആവശ്യപ്പെട്ടത്.

ചൊവ്വാഴ്ചയായിരുന്നു വസതി ഒഴിയാനുളള അവസാന തീയതി. എന്നാൽ മഹുവ മൊയ്ത്ര വസതി ഒഴിയാത്ത സാഹചര്യത്തിലാണ് എത്രയും വേഗം ഒഴിയാൻ നോട്ടീസ് നൽകിയിരിക്കുന്നത്. അയോഗ്യയായ എംപിക്ക് ഔദ്യോഗിക വസതി ഉപയോഗിക്കാൻ നിയമം അനുവദിക്കുന്നില്ല എന്നാണ് എസ്റ്റേറ്റ് ഡയറക്ടറേറ്റിന്റെ വാദം. എന്നാൽ മഹുവ മൊയ്ത്ര വസതി ഒഴിയാത്ത സാഹചര്യത്തിൽ എത്രയും വേഗം ഒഴിയാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകുകയായിരുന്നു. അയോഗ്യയായ എംപിക്ക് ഔദ്യോഗിക വസതി ഉപയോഗിക്കാൻ നിയമം അനുവദിക്കുന്നില്ല എന്നാണ് എസ്റ്റേറ്റ് ഡയറക്ടറേറ്റിന്റെ വാദം.

പാർലമെന്റ് അം​ഗത്വം റദ്ദാക്കിയതിനെ തുടർന്ന് ജനുവരി ഏഴിനകം വസതി ഒഴിയണമെന്ന് എസ്റ്റേറ്റ് ഡയറക്ടറേറ്റ് നിർദേശിച്ചിരുന്നു. എന്നാൽ ഈ ഉത്തരവിനെതിരെ മഹുവ മൊയ്ത്ര ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് സർക്കാർ വസതിയിൽ താമസിക്കാനുള്ള അനുമതിക്കായി ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റിനെ സമീപിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. ചട്ടങ്ങൾ അനുസരിച്ച്, ഒരു താമസക്കാരനെ ആറ് മാസം വരെ താമസിക്കാൻ അധികാരികൾക്ക് അനുവദിക്കാമെന്ന് കോടതി നിരീക്ഷിച്ചു. എന്നിരുന്നാലും തീരുമാനം എസ്റ്റേറ്റ് ഡയറക്ടറേറ്റിന് എടുക്കാം. എസ്റ്റേറ്റ് ഡയറക്ടറേറ്റ് ഈ മാസം രണ്ട് ഒഴിപ്പിക്കൽ നോട്ടീസ് മഹുവ മൊയ്ത്രയ്ക്ക് അയച്ചിരുന്നു.

ഔദ്യോഗിക വസതി ഒഴിയൽ; മഹുവ മൊയ്ത്രക്ക് തിരിച്ചടി, ഹർജി തളളി ഡൽഹി ഹൈക്കോടതി
മഹുവ മൊയ്ത്രയുടെ ഹര്‍ജി; ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ അഭിപ്രായം തേടി സുപ്രീം കോടതി

പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണത്തെ തുടർന്നാണ് മഹുവയുടെ പാർലമെന്റ് അം​ഗത്വം റദ്ദാക്കിയത്. പാർലമെന്ററി ലോഗിൻ വിവരങ്ങൾ വ്യവസായി ദർശൻ ഹിരാനന്ദാനിയുമായി പങ്കുവെച്ചതിന് എത്തിക്‌സ് പാനൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയായിരുന്നു. ഡിസംബർ എട്ടിനാണ് മഹുവ മൊയ്ത്രയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കിയത്. ലോക്‌സഭയിൽ ഹിരാനന്ദാനിക്ക് വേണ്ടി ചോദ്യങ്ങൾ ചോദിച്ചതിന് പ്രതിഫലമായി കൈക്കൂലി വാങ്ങിയെന്ന് കാണിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ മൊയ്‌ത്രയ്‌ക്കെതിരെ പരാതി നൽകിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com