'പദ്ധതികൾ അടിസ്ഥാനമാക്കി ജനങ്ങൾ വോട്ട് ചെയ്യുമെന്ന് കരുതി'; ഗെഹ്‌ലോട്ട്

മോദിയോടും അമിത് ഷായോടും ജനങ്ങള്‍ പ്രതികാരം ചെയ്യുമെന്ന് കരുതിയെന്നും അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.
'പദ്ധതികൾ അടിസ്ഥാനമാക്കി ജനങ്ങൾ വോട്ട് ചെയ്യുമെന്ന് കരുതി'; ഗെഹ്‌ലോട്ട്

ജയ്പൂര്‍: തങ്ങളുടെ പദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കുന്നതില്‍ വിജയിച്ചില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. രാജസ്ഥാനിലെ ജനങ്ങള്‍ നല്‍കിയ ജനവിധി ഞങ്ങള്‍ വിനയപൂര്‍വം സ്വീകരിക്കുന്നു. ഇത് എല്ലാവര്‍ക്കും അപ്രതീക്ഷിത ഫലമാണെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങളുടെ പദ്ധതികളും പുതുമകളും പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ ഞങ്ങള്‍ പൂര്‍ണമായി വിജയിച്ചില്ലെന്നാണ് ഈ തോല്‍വി കാണിക്കുന്നത്. തോല്‍വി വിശകലനം ചെയ്യും. മോദിയോടും അമിത് ഷായോടും ജനങ്ങള്‍ പ്രതികാരം ചെയ്യുമെന്ന് കരുതിയെന്നും അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com