കേദാര്‍നാഥില്‍ കണ്ടുമുട്ടി രാഹുല്‍ ഗാന്ധിയും വരുണ്‍ ഗാന്ധിയും; രാഷ്ട്രീയവൃത്തങ്ങളില്‍ ചര്‍ച്ച

രാഹുല്‍ ഗാന്ധിയുടെ പിതാവ് രാജീവ് ഗാന്ധിയുടെ സഹോദരന്‍ സഞ്ജയ് ഗാന്ധിയുടെയും മനേക ഗാന്ധിയുടെയും മകനാണ് വരുണ്‍.
കേദാര്‍നാഥില്‍ കണ്ടുമുട്ടി രാഹുല്‍ ഗാന്ധിയും വരുണ്‍ ഗാന്ധിയും; രാഷ്ട്രീയവൃത്തങ്ങളില്‍ ചര്‍ച്ച

ന്യൂഡല്‍ഹി: കേദാര്‍നാഥ് ക്ഷേത്രത്തില്‍ വെച്ച് അര്‍ധസഹോദരനും ബിജെപി എംപിയുമായ വരുണ്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തിയ ശേഷം ഇരുവരുമൊന്നിച്ച് അല്‍പനേരം സംസാരിച്ചെന്നാണ് വിവരം.

രാഹുല്‍ ഗാന്ധിയുടെ പിതാവ് രാജീവ് ഗാന്ധിയുടെ സഹോദരന്‍ സഞ്ജയ് ഗാന്ധിയുടെയും മനേക ഗാന്ധിയുടെയും മകനാണ് വരുണ്‍. സഹോദരങ്ങളാണെങ്കിലും ഇരുവരും ഒരുമിച്ച് പൊതുയിടങ്ങളില്‍ അപൂര്‍വമായേ പ്രത്യക്ഷപ്പെടാറുള്ളൂ.

സമീപകാലത്ത് ബിജെപിയുമായി അത്ര നല്ല ബന്ധത്തിലല്ല വരുണ്‍. കാര്‍ഷിക നിയമമുള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ ബിജെപിക്കെതിരായ നിലപാടാണ് വരുണ്‍ സ്വീകരിക്കുന്നത്. ഉന്നത ബിജെപി നേതൃയോഗങ്ങളിലൊന്നും വരുണിനെ കാണാറുമില്ല. ഈ സാഹചര്യത്തില്‍ ഇരുവരുടെയും കൂടിക്കാഴ്ച രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായി.

കുറഞ്ഞ നേരമാണ് ഇരുവരും സംസാരിച്ചതെങ്കിലും സന്തോഷത്തിന്റെ അന്തരീക്ഷമാണ് നിറഞ്ഞുനിന്നതെന്നാണ് വിവരം. വരുണിന്റെ മകളെ കണ്ടതോടെ രാഹുലിന്റെ മുഖം സന്തോഷത്താല്‍ നിറഞ്ഞു. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ചര്‍ച്ചയായില്ലെന്നാണ് റിപ്പോര്‍ട്ട്.

രാഹുല്‍ ഗാന്ധി മൂന്ന് ദിവസമായി കേദാര്‍നാഥിലുണ്ട്. ചൊവ്വാഴ്ചയാണ് വരുണ്‍ ഗാന്ധി കുടുംബസമേതം കേദാര്‍നാഥിലെത്തിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com