Top

മാസ് ഗാനവുമായി 'ബീസ്റ്റ് മോഡ്'; ലിറിക്കൽ വീഡിയോ പുറത്ത്

ചിത്രം ഏപ്രിൽ 13നാണ് റിലീസിനെത്തുക

8 April 2022 2:31 PM GMT
ഫിൽമി റിപ്പോർട്ടർ

മാസ് ഗാനവുമായി ബീസ്റ്റ് മോഡ്; ലിറിക്കൽ വീഡിയോ പുറത്ത്
X

വിജയ് ചിത്രം ബീസ്റ്റിന്റെ പുതിയ ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു. ബീസ്റ്റിന്റേതായി പുറത്തിറങ്ങുന്ന മൂന്നാമത്തെ ​ഗാനമായ 'ബീസ്റ്റ് മോഡ്' ആണ് പുറത്തു വിട്ടിരിക്കുന്നത്. റിലീസ് ചെയ്ത് മണിക്കൂറുകൾ തികയും മുൻപേ ഗാനം ഒരു മില്യണിലധികം കാഴ്ചക്കാരെ നേടിയിരിക്കുകയാണ്. വിവേകിന്റെ വരികൾക്ക് സം​ഗീതം നൽകി ​ഗാനം ആലപിച്ചിരിക്കുന്നത് അനിരുദ്ധ് ആണ്.

ചിത്രം ഏപ്രിൽ 13നാണ് റിലീസിനെത്തുക. ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങിയത്. വിജയിയുടെ സിനിമാ കരിയറിലെ 65മത്തെ ചിത്രമാണ് ബീസ്റ്റ്. കേരളത്തിൽ മാത്രം ചിത്രം 350ഓളം ഫാൻസ്‌ ഷോകളാണ് കളിക്കുന്നത്. ഒരു അന്യഭാഷാ ചിത്രത്തിന്റെ റെക്കോർഡ് കൂടിയാണിത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക്ക് ഫ്രെയിംസാണ് ഏറ്റെടുത്തിരിക്കുന്നത്.

വിജയ്ക്ക് പുറമെ ചിത്രത്തില്‍ പൂജ ഹെഡ്ജാണ് പ്രധാന കഥാപാത്രമാകുന്നത്. ഒൻപത് വര്‍ഷത്തിന് ശേഷം പൂജ ചെയ്യുന്ന തമിഴ് ചിത്രമാണ് ബീസ്റ്റ്. സണ്‍ പിക്ച്ചേഴ്സുമായുള്ള നാലാമത്തെ വിജയ് ചിത്രമാണ് ബിസ്റ്റ്. വേട്ടൈക്കാരൻ, സുറ, സര്‍ക്കാര്‍ എന്നീ ചിത്രങ്ങളാണ് ഇതിന് മുമ്പ് സണ്‍ പിക്ച്ചേഴ്സ് നിര്‍മ്മിച്ച വിജയ് ചിത്രങ്ങള്‍.

story highlights; 'Beast Mode' Mass Song; Lyrical video out

Next Story