Top

അന്നു ആന്റണിയുടെ 'മെയ്ഡ് ഇൻ ക്യാരവാൻ'; ആദ്യ വീഡിയോ ഗാനം

നവാഗതനായ ജോമി കുര്യാക്കോസാണ് സിനിമയുടെ കഥ, തിരക്കഥ, സംവിധാനം നിർവഹിച്ചിരിക്കുന്നത്.

11 March 2022 1:01 PM GMT
ഫിൽമി റിപ്പോർട്ടർ

അന്നു ആന്റണിയുടെ മെയ്ഡ് ഇൻ ക്യാരവാൻ; ആദ്യ വീഡിയോ ഗാനം
X

ഹൃദയത്തിന് ശേഷം അന്നു ആന്റണി നായികയാവുന്ന ചിത്രമാണ് 'മെയ്ഡ് ഇൻ ക്യാരവാൻ'. ചിത്രത്തിലെ ആദ്യ വീഡിയോ സോങ് പുറത്തിറങ്ങി. 'നീല നീല' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ.എസ് ഹരിശങ്കറാണ്. ബി.കെ ഹരിനാരായണൻ്റെ വരികൾക്ക് സംഗീതം ചെയ്തിരിക്കുന്നത് വിനു തോമസാണ്.

നവാഗതനായ ജോമി കുര്യാക്കോസാണ് സിനിമയുടെ കഥ, തിരക്കഥ, സംവിധാനം നിർവഹിച്ചിരിക്കുന്നത്. സിനിമ കഫെ പ്രൊഡക്ഷൻസിന്റെയും ബാദുഷ പ്രൊഡക്ഷൻസിന്റെയും ബാനറിൽ മഞ്ജു ബാദുഷ നിർമ്മിച്ചിരിക്കുന്നത്. എൻ എം ബാദുഷയാണ് ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.


ദുബായിലെ പ്രവാസികളുടെ ജീവിതത്തിലെ വേറിട്ട കഥയുമായി എത്തുന്ന 'മെയ്ഡ് ഇൻ ക്യാരവാനിൽ' പുതുമുഖം പ്രിജിൽ കേന്ദ്ര കഥാപാത്രമാകുന്നു. കൂടാതെ ഇന്ദ്രൻസ്, ആൻസൻ പോൾ, മിഥുൻ രമേഷ്, ഷിഫ ബാദുഷ, അന്താരാഷ്ട്ര താരങ്ങളും മോഡലുകളുമായ ഹാഷെം കടൂറ, അനിക ബോയ്ലെ, നസ്സഹ, എൽവി സെൻ്റിനോ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

ക്യാമറ: ഷിജു.എം.ഭാസ്കർ, എഡിറ്റിങ്: വിഷ്ണു വേണുഗോപാൽ, പ്രൊജക്ട് ഡിസൈനർ: പ്രിജിൻ ജെ.പി, ആർട്ട്: രാഹുൽ രഘുനാഥ്, മേക്കപ്പ്: നയന രാജ്, കോസ്റ്റ്യൂം: സംഗീത ആർ പണിക്കർ, സൗണ്ട് ഡിസൈനർ: രജീഷ് കെ.ആർ (സപ്ത), ക്രിയേറ്റീവ് ഹെഡ്: പങ്കജ് മോഹൻ, പ്രൊഡക്ഷൻ മാനേജർ: അസ്ലം പുല്ലേപ്പടി, സ്റ്റിൽസ്: ശ്യാം മാത്യു, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

story highlights: annu antony new movie made in caravan video song released

Next Story

Popular Stories