

കേരളത്തില്‍ സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. കുത്തനെ വര്‍ധിച്ച് നിന്ന സ്വര്‍ണവില രണ്ട് ദിവസമായി കുറയുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടുവരുന്നത്. ഇന്നലെ മാത്രം രണ്ട് തവണയാണ് വില കുറഞ്ഞത്. വില കുറഞ്ഞതോടെ നിക്ഷേപകര്‍ ആശങ്കയിലായിട്ടുണ്ട്. ആഗോളവിപണിയില്‍ ഒരു ഔണ്‍സിന് ഏറ്റവും താഴ്ന്ന നിരക്കായ 4,862 ഡോളറിലേക്ക് സ്വര്‍ണവില എത്തിയിരിക്കുകയാണ്. യുഎസ് ഡോളറിന്റെ ശക്തിപ്പെടല്‍, വിപണികളിലെ അവധികള്‍, ഫെഡറല്‍ റിസര്‍വ്വിന്റെ ഭാവി പലിശനിരക്ക് തീരുമാനങ്ങളെക്കുറിച്ചുള്ള നിക്ഷേപകരുടെ കാത്തിരിപ്പ്, ഭൂമിശാസ്ത്രപരമായ കാരണങ്ങള്‍ ഇവയൊക്കെ സ്വര്‍ണവില കുറയാന്‍ കാരണമായിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയാണ്. ഇന്നലെ രാവിലെ കുറഞ്ഞ വില ഉച്ച കഴിഞ്ഞും കുറഞ്ഞിരുന്നു. ഇന്നും വില അതേപോലെ തന്നെ തുടരുകയാണ്. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 1,13,080 രൂപയാണ് ഇന്നത്തെ വിപണിവില. ഗ്രാമിന് 14,135 രൂപയും. ഇന്നലെ ഉച്ചയ്ക്ക് മുന്‍പ് പവന് 1,13,600 രൂപയിലും ഗ്രാമിന് 14,200 രൂപയിലുമാണ് വ്യാപാരം നടന്നിരുന്നത്. പവന് 520 രൂപയും ഗ്രാമിന് 65 രൂപയുടെയും കുറവാണ് ഇന്നലെ ഉച്ചയ്ക്ക് ശേഷവും ഇന്ന് രാവിലെയുമായി രേഖപ്പെടുത്തിയിരിക്കുന്നത്.
18 ഗ്രാം വിലയും മാറ്റമില്ലാതെ തുടരുകയാണ്. 92,920 രൂപയാണ് ഒരു പവന്‍ 18കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില. ഗ്രാമിന് 11,615 രൂപയും. ഇന്നലെ രാവിലെ ഗ്രാമിന് 11,670 രൂപയും പവന് 93,360 രൂപയുമായിരുന്നു വില. ഇന്നലെ ഉച്ചയ്ക്ക് ശേഷവും ഇന്ന് രാവിലെയും ഗ്രാമിന് 55 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം വെള്ളിയുടെ വില ഇന്നലത്തേതില്‍നിന്ന് ഇന്നും കുറഞ്ഞിട്ടുണ്ട്. ഇന്നലെ ഒരു ഗ്രാമിന് 260 രൂപയും 10 ഗ്രാമിന് 2,600 രൂപയുമായിരുന്ന വെള്ളിവില ഇന്ന് ഗ്രാമിന് 255 രൂപയും 10 ഗ്രാമിന് 2,550 രൂപയുമായി കുറഞ്ഞിട്ടുണ്ട്. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലയില്‍ കുറവുണ്ടായ ദിവസങ്ങളാണ് കടന്നുപോയ ദിവസങ്ങള്‍.

ഫെബ്രുവരി 1 - 1,17,760
ഫെബ്രുവരി 2 - 14,040
ഫെബ്രുവരി 3 - 1,12,880
ഫെബ്രുവരി 4 - 1,16,920
ഫെബ്രുവരി 5 - 112,920
ഫെബ്രുവരി 6 - 1,11,720
ഫെബ്രുവരി 7 - 1,14,840
ഫെബ്രുവരി 9 - 1,15,800
ഫെബ്രുവരി 10 - 1,16,440
ഫെബ്രുവരി 11 -1,17,040
ഫെബ്രുവരി 12 - 1,16,160
ഫെബ്രുവരി 13 - 1,13,760
ഫെബ്രുവരി 14 - 1,15,680
ഫെബ്രുവരി 15 - 1,15,680
ഫെബ്രുവരി 16 - 1,14,720
ഫെബ്രുവരി 17 - 1,13,600

കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വര്‍ണവില 1,07,920 രൂപയായിരുന്നു. ഇതിനേക്കാള്‍ വിലക്കുറവ് ഉണ്ടാകാന്‍ ഇടയുണ്ട് എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. എന്നാല്‍ വില ഒരു ലക്ഷത്തിന് താഴെ പോവില്ല എന്നാണ് മറ്റൊരു വിഭാഗത്തിന്റെ കണ്ടെത്തല്‍. എന്നാല്‍ രണ്ട് ദിവസങ്ങളായി വില കുറഞ്ഞിരിക്കുന്നതുകൊണ്ട് സ്വര്‍ണത്തെ ഒരു നിക്ഷേപമായി കാണുന്നവര്‍ ആശങ്കയിലാണ്.
Content Highlights : Gold prices have decreased in Kerala. The price is the same today as yesterday. There is no change in the price.