സ്വർണം, വെള്ളി ഇടിഎഫ് നിക്ഷേപങ്ങൾ ഇനി സുരക്ഷിതം; അമിത വിലക്കയറ്റത്തിന് തടയിടാൻ സെബി!

സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വിപണി വിലയിൽ പെട്ടെന്നുണ്ടാകുന്ന വലിയ മാറ്റങ്ങൾ നിയന്ത്രിക്കാനാണ് ഈ നീക്കം

സ്വർണം, വെള്ളി ഇടിഎഫ് നിക്ഷേപങ്ങൾ ഇനി സുരക്ഷിതം; അമിത വിലക്കയറ്റത്തിന് തടയിടാൻ സെബി!
സുമ സണ്ണി
1 min read|16 Feb 2026, 10:48 am
dot image

സ്വർണത്തിന്റെയും, വെള്ളിയുടെയും വില കത്തി കയറി പോയതിനാൽ വിഷമിച്ച ആളാണോ നിങ്ങൾ? എങ്കിൽ ആശ്വാസത്തിനുള്ള ഒരു വാർത്തയുണ്ട്. സ്വർണ, വെള്ളി ഇടിഎഫുകളിൽ നിക്ഷേപിക്കുന്നവർക്ക് നേട്ടമാകുന്ന ഒരു പുതിയ പരിഷ്‌കാരം സെബി നിർദ്ദേശിച്ചിട്ടുണ്ട്. സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വിപണി വിലയിൽ പെട്ടെന്നുണ്ടാകുന്ന വലിയ മാറ്റങ്ങൾ നിയന്ത്രിക്കാനാണ് ഈ നീക്കം.

sebi

കയറ്റിറക്കങ്ങൾ ഞെട്ടിക്കില്ല

പലരും ഇപ്പോൾ ഇ ടി എഫുകളിലൂടെയാണ് സ്വർണവും വെള്ളിയും വാങ്ങുന്നതും വിൽക്കുന്നതും. പെട്ടെന്ന് പണമാക്കി മാറ്റാനുള്ള സൗകര്യവും, കുറച്ചു പണം ഉപയോഗിച്ചും നിക്ഷേപം നടത്താം എന്ന സൗകര്യവും ഇതിന് പിന്നിലുണ്ട്. എന്നാൽ 2025ലും, കഴിഞ്ഞ മാസത്തിലും, വിലകളിൽ കുത്തനെയുള്ള കയറ്റിറക്കങ്ങൾ ഉണ്ടായിട്ടുണ്ട്.

വെള്ളിയിലെ വില വ്യത്യാസമാണ് സ്വർണത്തേക്കാൾ കൂടുതൽ കാണിച്ചിരുന്നത്. അതായത് ചില ദിവസങ്ങളിൽ 6% വരെ ഉയരുകയും, ചില ദിവസങ്ങളിൽ 8% വരെ ഇടിയുകയും ചെയ്തിട്ടുണ്ട്. ഇത് നിക്ഷേപകരെ ദുരിതത്തിൽ ആക്കിയിട്ടുമുണ്ട്. പ്രത്യേകിച്ച് ജനുവരി അവസാനം സ്വർണത്തിന്റെയും, വെള്ളിയുടെയും വിലകൾ കണ്ടു കണ്ണ് മഞ്ഞളിച്ച പുത്തൻ നിക്ഷേപകരെ സ്വർണവും, വെള്ളിയും ഇപ്പോൾ കരയിക്കുകയാണ്.

വലിയ വില വ്യത്യാസങ്ങൾ ഉണ്ടാകുമ്പോൾ നിക്ഷേപകർക്ക് ലാഭം ലഭിക്കുമ്പോൾ സന്തോഷമാണെങ്കിലും, നഷ്ട്ടമുണ്ടാകുമ്പോൾ വിപണിയിൽ തുടരാൻ തന്നെ ഭയമുണ്ടാകുന്ന അവസ്ഥയുണ്ട്. ഇതിന് ഒരു പരിഹാരമായാണ് വില നിയന്ത്രണ സംവിധാനം സെബി അവതരിപ്പിക്കുന്നത്, അതായത് ഓഹരികളുടെ പോലെ ഒരു നിശ്ചിത വിലയിൽ കൂടാതെ താഴില്ല, അല്ലെങ്കിൽ ഉയരില്ല എന്ന രീതിയാണ് സ്വർണ, വെള്ളി ഇ ടി എഫുകൾക്ക് നടപ്പിലാക്കാൻ പോകുന്നത്. ഇത് നടപ്പിലായാൽ ഒരു പരിധി വിട്ടുള്ള ചാഞ്ചാട്ടം സ്വർണത്തിന്റെയും, വെള്ളിയുടെയും വിലകളിൽ ഉണ്ടാകില്ല. നിക്ഷേപകർക്ക് ഒരു പരിധി വിട്ടു വിലകൾ കുറയില്ല എന്ന സമാധാനത്തിൽ ഇരിക്കാം. ഘട്ടം ഘട്ടമായുള്ള നിയന്ത്രണമാണ് സെബി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.

gold etf

എങ്ങിനെ നടപ്പിലാക്കും?

വ്യാപാരം ആരംഭിക്കുമ്പോൾ വില പരിധി +/- 6 ശതമാനമായി നിജപ്പെടുത്തും. വിപണിയിലെ സാഹചര്യങ്ങൾക്കനുസരിച്ച് ഒരു ദിവസം പരമാവധി +/- 20 ശതമാനം വരെ ഈ പരിധി ഘട്ടം ഘട്ടമായി ഉയർത്താം എന്നാണ് നിലവിലെ തീരുമാനം.പരമാവധി വില പരിധിയിൽ എത്തുമ്പോൾ വ്യാപാരത്തിൽ 15 മിനിറ്റ് നിർബന്ധിത ഇടവേള നൽകും. ഇതിനുശേഷമേ പരിധിയിൽ കൂടുതൽ ഇളവുകൾ അനുവദിക്കൂ. പ്രാരംഭ 6 ശതമാനം പരിധി പിന്നിട്ടാൽ, ഓരോ ഘട്ടത്തിലും 3 ശതമാനം വീതം അധിക ഇളവ് അനുവദിക്കാനാണ് തീരുമാനം.

വിപണിയിലെ കൃത്രിമമായ വിലക്കയറ്റവും അസ്ഥിരതയും തടയാൻ പുതിയ പരിഷ്കാരം സഹായിക്കുമെന്ന് സെബി വ്യക്തമാക്കി.

Content Highlights: SEBI has introduced new measures to make Gold and Silver ETF investments safer and more transparent

dot image
To advertise here,contact us
dot image