എമര്‍ജന്‍സി ഫണ്ട് എവിടെ സൂക്ഷിക്കാം;സേവിങ്‌സ് അക്കൗണ്ടോ, എഫ്ഡിയോ, പോസ്റ്റ് ഓഫിസ് നിക്ഷേപമോ..ഏതാണ് മെച്ചം?

പലിശനിരക്കില്‍ സുരക്ഷിതവും എളുപ്പത്തില്‍ പണം പിന്‍വലിക്കാനുളള മാര്‍ഗ്ഗവും അറിയാം

എമര്‍ജന്‍സി ഫണ്ട് എവിടെ സൂക്ഷിക്കാം;സേവിങ്‌സ് അക്കൗണ്ടോ, എഫ്ഡിയോ, പോസ്റ്റ് ഓഫിസ് നിക്ഷേപമോ..ഏതാണ് മെച്ചം?
dot image

പെട്ടെന്നുണ്ടാകുന്ന ആശുപത്രി ആവശ്യങ്ങള്‍, ശമ്പളം കിട്ടാന്‍ താമസിക്കുക, അത്യാവശ്യമായി എന്തെങ്കിലും വാങ്ങേണ്ടി വരിക.. തുടങ്ങിയ അടിയന്തര സാഹചര്യങ്ങളില്‍ കൈയിലുള്ള പണം സുരക്ഷിതമായും പിഴകൂടാതെയും എളുപ്പത്തില്‍ പിന്‍വലിക്കാന്‍ കഴിയണമെങ്കില്‍ എവിടെയായിരിക്കണം നിക്ഷേപം നടത്തേണ്ടത് എന്ന് ചിന്തിച്ചിട്ടുണ്ടോ? ബാങ്കില് നിക്ഷേപിക്കുന്നതാണോ അതോ പോസ്റ്റ് ഓഫീസില്‍ നിക്ഷേപിക്കുന്നതാണോ മെച്ചം, അറിയാം.

സേവിംഗ്‌സ് അക്കൗണ്ടുകള്‍

മിതമായ പലിശ നിരക്കില്‍ പെട്ടെന്നുള്ള ആക്‌സസ് ആണ് സേവിംഗ്‌സ് അക്കൗണ്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. UPI കാര്‍ഡുകള്‍, ATM , നെറ്റ് ബാങ്കിംഗ് എന്നിവയൊക്കെ ഉപയോഗപ്പെടുത്തി നിമിഷങ്ങള്‍ക്കുള്ളില്‍ പണം പിന്‍വലിക്കാനും കഴിയും. ഇവിടെ പലിശനിരക്ക് വളരെ കുറവാണ്. ഒരുമാസത്തെ അത്യാവശ്യ ചെലവുകള്‍ക്കുള്ള തുക സേവിംഗ്‌സ് അക്കൗണ്ടില്‍ ഈസിയായി സൂക്ഷിക്കാവുന്നതാണ്.

ബാങ്ക് ഫിക്‌സഡ് ഡപ്പോസിറ്റുകള്‍ അല്ലെങ്കില്‍ ബാങ്ക് എഫ്ഡികള്‍

സേവിംഗ്‌സ് അക്കൗണ്ടിനേക്കാള്‍ ഉയര്‍ന്ന പലിശയും മികച്ച സുരക്ഷയും ബാങ്ക് ഫിക്‌സഡ് ഡപ്പോസിറ്റുകള്‍ നല്‍കുന്നുണ്ട്. ബാങ്ക് ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ നിങ്ങളുടെ അടിയന്തിര നിക്ഷേപം എന്ന നിലയില്‍ സ്ഥിരത നല്‍കുന്നവയാണ്. ഏഴ് ദിവസം മുതല്‍ ഒരു വര്‍ഷം വരെയുള്ള ഹ്രസ്വകാല നിക്ഷേപങ്ങള്‍ക്ക് ഉറപ്പായ വരുമാനം ഇവ വാഗ്ധാനം ചെയ്യുന്നുണ്ട്. എന്നാല്‍ കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് പണം പിന്‍വലിച്ചാല്‍ ചെറിയ പിഴയോ കുറഞ്ഞ പലിശയോ ഈടാക്കുന്നതാണ്. അതുകൊണ്ട് എമര്‍ജന്‍സി ഫണ്ട് എന്നുളള നിലയില്‍ നോക്കുമ്പോള്‍ ലക്ഷ്യത്തിന് തടസ്സമായേക്കാം.

പോസ്റ്റ്ഓഫീസ് അക്കൗണ്ടുകള്‍

പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടുകളും സ്‌കീമുകളും സര്‍ക്കാര്‍ പിന്തുണയുള്ള സുരക്ഷ വാഗ്ധാനം ചെയ്യുന്നുണ്ട്. അതുകൊണ്ട് പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടും ഫണ്ടിന്റെ ഒരു ചെറിയ ഭാഗം സൂക്ഷിക്കാന്‍ നല്ലതാണ്. എന്നാല്‍ ചില ഇടപാടുകള്‍ എളുപ്പത്തില്‍ പിന്‍വലിക്കാന്‍ പ്രയാസമാണ്. അതുകൊണ്ട് പിപിഎഫ്(PPF) എന്‍എസ് സി (NSC) തുടങ്ങിയ നിക്ഷേപങ്ങള്‍ എമര്‍ജന്‍സി ഫണ്ടിന് യോജിച്ചവയല്ല.

Content Highlights : Where to keep money for emergencies; everything you need to know about savings accounts, post office FDs





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image