Top

ഈരാറ്റുപേട്ടയിലെ ഓൺലൈൻ ലോട്ടറി കേന്ദ്രത്തില്‍ റെയ്ഡ്; സർക്കാർ ലോട്ടറിയുടെ മറവിൽ ചൂതാട്ടം

ജില്ലാ പോലീസ് മേധാവി ശില്പ ഡി ഐപിഎസിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്

14 Nov 2021 4:14 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഈരാറ്റുപേട്ടയിലെ ഓൺലൈൻ ലോട്ടറി കേന്ദ്രത്തില്‍ റെയ്ഡ്; സർക്കാർ ലോട്ടറിയുടെ മറവിൽ ചൂതാട്ടം
X

കോട്ടയം: ഈരാറ്റുപേട്ടയിലെ അനധികൃത ഒറ്റനമ്പർ/ഓൺലൈൻ ലോട്ടറി കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്. ലോട്ടറി വില്‍പ്പനയ്ക്ക് ഉപയോഗിച്ച ഉപകരണങ്ങള്‍ പിടിച്ചെടുത്തു. നടത്തിപ്പുകാരനായ ഈരാറ്റുപേട്ട സ്വദേശി നവാസിനെ (36) ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തു.

സംസ്ഥാന സർക്കാർ ലോട്ടറിയുടെ മറവിൽ ഈരാറ്റുപേട്ടയിൽ ഓൺലൈൺ ചൂതാട്ടവും ഒറ്റനമ്പർ ലോട്ടറിയും നടത്തുന്നുവെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി ശില്പ ഡി ഐപിഎസിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. ജില്ലാലോട്ടറി വകുപ്പ് ഉദ്യോഗസ്ഥൻമാരുടെ സാന്നിദ്ധ്യത്തിലായിരുന്നു പൊലീസ് നടപടി. നിരവധി കേസുകളിൽ പ്രതിയായ നവാസിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വ്യാജലോട്ടറി ഇടപാടുകാരണം സർക്കാരിന് നികുതിയിനത്തിൽ നഷ്ടമാണുണ്ടാകുന്നത്. സർക്കാർ ലോട്ടറി വിൽപ്പനക്കാർക്കും വ്യാജലോട്ടറി ഭീഷണിയാണ്.ഈ സാഹചര്യത്തില്‍ സംസ്ഥാനത്തുടനീളം പരിശോധന നടന്നുവരുകയാണ്.

Next Story

Popular Stories