Top

വയനാട് അമ്പലവയലില്‍ ആസിഡ് ആക്രമണം; അമ്മയ്ക്കും മകള്‍ക്കും പരുക്ക്

ആക്രമണം നടത്തിയ ശേഷം പ്രതി സനല്‍ ബൈക്കില്‍ രക്ഷപ്പെട്ടു.

15 Jan 2022 10:47 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വയനാട് അമ്പലവയലില്‍ ആസിഡ് ആക്രമണം; അമ്മയ്ക്കും മകള്‍ക്കും പരുക്ക്
X

വയനാട് അമ്പലവയലില്‍ അമ്മയ്ക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം. കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശിയായ നിജിത മകള്‍ അളകനന്ദ(12) എന്നിവര്‍ക്കെതിരേയാണ് ആക്രമണമുണ്ടായത്. നിജിതയുടെ ഭര്‍ത്താവ് സനലാണ് ആസിഡ് ആക്രമണം നടത്തിയത്. ഗുരുതരമായി പരുക്കേറ്റ അമ്മയെയും മകളെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

നിജിതയും ഭര്‍ത്താവ് സനലും അകന്ന് കഴിയുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ അമ്പലവയല്‍ ഫാന്റം റോക്കിന് സമീപത്തുള്ള കടയില്‍ വെച്ചാണ് ആക്രമണമുണ്ടായത്. വാടക കെട്ടിടത്തില്‍ പലചരക്കു കട നടത്തുകയായിരുന്നു അക്രമത്തിനിരയായ നിജിത. ഭര്‍ത്താവ് സനലിന്റെ പീഡനം മൂലമാണ് ഇവര്‍ വയനാട്ടിലേക്ക് താമസം മാറ്റിയത്.

ബൈക്കിലെത്തിയാണ് സനല്‍ ആസിഡ് ആക്രമണം നടത്തിയത്. ബൈക്കില്‍ തന്നെ രക്ഷപ്പെടുകയും ചെയ്തു. സനല്‍ എറണാകുളത്ത് സ്വകാര്യ കമ്പനിയിലേ ജീവനക്കാരനാണ്.

കുടുംബവഴക്കാണ് അക്രമണത്തിനു കാരണമെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ രക്ഷപ്പെടുന്നതിന്റെ സിസടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

Next Story

Popular Stories