
പ്രദീപ് രംഗനാഥനും മലയാളത്തിന്‍റെ സ്വന്തം മമിത ബൈജുവും ഒന്നിച്ച ചിത്രമാണ് ഡ്യൂഡ്. ഒരു റൊമാന്റിക് ഫൺ എന്റർടൈനർ ആയി ഒരുങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിലെ ശരത് കുമാറിന്റെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ സക്സസ് മീറ്റിൽ നടൻ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. ഡ്യൂഡ് എന്ന സിനിമയിലെ വേഷം തനിക്ക് ചെയ്യാൻ ആകുമെങ്കിൽ ദീപിക പദുക്കോണിനെ നായികയാക്കി ഒരു ചിത്രത്തിൽ അഭിനയിക്കാൻ കഴിയുമെന്നും ശരത് കുമാർ തമാശ രൂപേണ പറഞ്ഞു.
'ഞാനും ഇപ്പോൾ ഒരു ഡ്യൂഡ് ആണ്. അടുത്ത സിനിമയിൽ ദീപിക പദുക്കോൺ നായികയായി ഒരു ലവ് സോങ് ഉണ്ടെങ്കിൽ ഞാൻ അഭിനയിക്കാൻ തയ്യാറാണ്. ഡ്യൂഡ് സിനിമയിലെ ക്യരക്ടർ എന്നെ കൊണ്ട് നിങ്ങൾക്ക് ചെയ്യിപ്പിക്കാൻ കഴിയുമെങ്കിൽ അതും നടക്കില്ലേ. ഐശ്വര്യാ റോയ്ക്ക് ഞാൻ ഭർത്താവായി അഭിനയിച്ചിട്ടുണ്ട്. നിങ്ങൾക്ക് ആരെ എന്റെ നായികയാക്കണം എന്ന് തോന്നുന്നുവോ അത് ചെയ്യാം, ഗാനം സായ് ചെയ്‌താൽ മതി,' ശരത് കുമാർ പറഞ്ഞു.
Everyone’s calling me a DUDE now! 😂🔥 “Naanum oru Dude aiten!” 😄 You can even cast me in a love story with Deepika Padukone as the heroine! 🤣❤️ And for the songs, call @SaiAbhyankkar — he’s giving amazing music! 🎶👏
— Troll Cinema ( TC ) (@Troll_Cinema) October 22, 2025
- #Sarathkumar at Dude Success Meet.pic.twitter.com/QHN1QG0LT4
അതേസമയം, ശരത്കുമാർ ചെയ്ത കഥാപാത്രത്തിന് തിയേറ്ററിൽ നിറഞ്ഞ കൈയ്യടി ലഭിക്കുന്നുണ്ട്. ആക്ഷൻ സീനുകളിലും പ്രദീപ് വക മാസ്സ് പരിപാടികൾ ഉണ്ടെന്നും ചിത്രം അവസാനിക്കുമ്പോൾ ഒരു നല്ല സോഷ്യൽ മെസ്സേജ് നൽകുന്നുണ്ടെന്നും അഭിപ്രായങ്ങൾ ഉണ്ട്. സായിയുടെ മ്യൂസിക് ഓരോ സീനിനെയും മികച്ചതാക്കിയെന്നും ആദ്യ സിനിമ തന്നെ അദ്ദേഹം കലക്കിയെന്നും കമന്റുകൾ ഉണ്ട്. ഈ ദീപാവലി 'ഡ്യൂഡ്' തൂക്കിയെന്നാണ് പ്രേക്ഷകർ പറയുന്നത്.
കീർത്തീശ്വരൻ എഴുതി സംവിധാനം നിർവ്വഹിക്കുന്ന 'ഡ്യൂഡ്' മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനി, വൈ രവിശങ്കർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് കേരള ഡിസ്ട്രിബ്യൂഷൻ. നേഹ ഷെട്ടി, ഹൃദു ഹരൂൺ, സത്യ, രോഹിണി, ദ്രാവിഡ് സെൽവം, ഐശ്വര്യ ശർമ്മ, ഗരുഡ റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കാള്‍. ഛായാഗ്രഹണം നിർവ്വഹിക്കുന്നത് നികേത് ബൊമ്മിയും എഡിറ്റിംഗ് ഭരത് വിക്രമനുമാണ്.
Content Highlights: 'Deepika Padukone can be made the heroine in the next film', Sarath Kumar's words made people laugh