സിങ്കം സിങ്കിളാ താന്‍ വരും... ഒരു ഹെല്‍മെറ്റ് എങ്കിലും....സ്‌കൈഡൈവിംഗ് നടത്തുന്ന സിംഹം 'എഐ' ആണോ?

സിംഹം സ്‌കൈഡൈവിംഗ് നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്

dot image

സോഷ്യല്‍ മീഡിയയിലൂടെ പല അവിശ്വസനീയമായ സംഭവങ്ങളുടെയും ഫോട്ടോകളും വീഡിയോകളും ഒക്കെ കാണാറുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ തംരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. ഒരു സിംഹം സ്‌കൈ ഡൈവിംഗ് നടത്തുന്ന വീഡിയോ…സിംഹം മറ്റൊരാളോടൊപ്പം വിമാനത്തില്‍ നിന്ന് ചാടിവീഴുകയാണ്. രണ്ട് കൈകളും വിരിച്ച് പിടിച്ച് കക്ഷി അങ്ങനെ ആകാശത്തുകൂടി അടിപൊളിയായി സഞ്ചരിക്കുന്നു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെല്ലാം വന്‍ കോളിളക്കം സൃഷ്ടിച്ച വീഡിയോ ആണിത്. ടൈംസ് ഓഫ് ഇന്ത്യയിലാണ് ഈ അപൂര്‍വ്വ വീഡിയോയെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.

traveling.shillong എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കിട്ടിരിക്കുന്ന വീഡിയോയിലാണ് ഈ അത്ഭുത കാഴ്ച. സ്‌കൈഡൈവിങ് നടത്തുമ്പോള്‍ വളരെ ശാന്തനായാണ് സിംഹത്തെ കാണപ്പെടുന്നത്. അതാണ് ആളുകള്‍ക്കിടയില്‍ ഇത്രയും അതിശയം ഉണ്ടാകാന്‍ കാരണം. വീഡിയോ പങ്കുവച്ച് ഒരാഴ്ചയ്ക്കകം തന്നെ രണ്ട് ദശലക്ഷത്തിലധികം ലൈക്കുകളാണ് വീഡിയോ നേടിയത്. പക്ഷേ ആലോചിച്ചുനോക്കുമ്പോള്‍ നിങ്ങള്‍ക്ക് തന്നെ തോന്നുന്നില്ലേ, ഇതെങ്ങനെ ശരിയാകും എന്തോ കുഴപ്പമുണ്ടല്ലോ എന്ന്. വീഡിയോയുടെ റിയലിസ്റ്റിക് ലുക്ക് ഓണ്‍ലൈനില്‍ വന്‍ ചര്‍ച്ചയ്ക്ക് വഴിവച്ചിട്ടുണ്ട്. ചിലര്‍ പറയുന്നത് ഇത് AI സൃഷ്ടിച്ചതാണെന്ന്, മറ്റ് ചിലര്‍ ഇത് സത്യമാണെന്നും വിശ്വസിക്കുന്നു.

വീഡിയോയുടെ താഴെ രസകരമായ പല കമന്റുകളും ആളുകള്‍ പങ്കുവച്ചിട്ടുണ്ട്. ' സഹോദരന് കാടുകള്‍ ഭരിക്കുന്നത് ശരിക്കും മടുത്തു,അവനിപ്പോള്‍ ആകാശം സ്വന്തമാക്കാനാണ് ആഗ്രഹിക്കുന്നത്' . ഇത് AI സൃഷ്ടിച്ചതാണെന്ന് മനസിലാക്കാന്‍ കഴിയാത്ത ആളുകളുടെ കാര്യം ആശങ്കാജനകമാണെന്ന് ഒരു ഉപയോക്താവ് എഴുതി. ' അദ്ദേഹത്തിന് ഒരു ഹെല്‍മെറ്റ് എങ്കിലും കൊടുക്കൂ, അദ്ദേഹത്തിന് ശ്വസിക്കാന്‍ കഴിയില്ലായിരിക്കാം എന്നിങ്ങനെയുള്ള കമന്റുകളും വന്നിട്ടുണ്ട്. വീഡിയോ ആധികാരികമാണോ AI സൃഷ്ടിച്ചതാണോ എന്നതിന് ഒരു സ്ഥിരീകരണം ഇല്ലന്നും ടൈംസ് ഓഫ് ഇന്ത്യ പറയുന്നുണ്ട്.

Content Highlights :A video of a lion skydiving is going viral on social media

dot image
To advertise here,contact us
dot image