
കുട്ടികളെ സ്‌കൂളിലേക്ക് കൂട്ടിക്കൊണ്ട് പോകാന്‍ റോഡിലും വീടിന് മുന്നിലും ഒക്കെ സ്‌കൂള്‍ ബസ്സ് എത്തുന്നത് സ്ഥിരം കാഴ്ചയാണ്. വര്‍ഷങ്ങളായി മഞ്ഞ നിറമുളള ഈ ബസ്സുകള്‍ കാണുമ്പോള്‍ ചിന്തിച്ചിട്ടുണ്ടോ എന്തുകൊണ്ടാണ് ഈ നിറമെന്ന്. ഇതിന് പിന്നില്‍ വ്യക്തമായ ഒരു കാരണമുണ്ട്. ശാസ്ത്രീയവും ദൃശ്യപരവും സുരക്ഷയുടെയും അടിസ്ഥാനത്തിലാണ് മഞ്ഞ നിറം തിരഞ്ഞെടുക്കുന്നത്.
മഞ്ഞ നിറം വെറും തിളക്കമുള്ളതും സന്തോഷം നല്‍കുന്നതുമായ നിറം മാത്രമല്ല. പകല്‍ വെളിച്ചത്തില്‍ നമ്മുടെ കണ്ണുകള്‍ക്ക് കണ്ടെത്താന്‍ എളുപ്പമുള്ള നിറങ്ങളില്‍ ഒന്നാണിത്. മിക്ക നിറങ്ങളെക്കാളും കൂടുതല്‍ പ്രകാശത്തെ ഇത് പ്രതിഫലിപ്പിക്കുന്നു. മഴ, മൂടല്‍മഞ്ഞ്, തുടങ്ങിയ മോശം കാലാവസ്ഥയിലും ഇത് വേറിട്ട് നില്‍ക്കുന്നു. അതുകൊണ്ടാണ് സ്‌കൂള്‍ ബസുകള്‍ക്ക് ഇത് അനുയോജ്യമാകുന്നത്.
ചുവപ്പ് നിറം കൂടുതല്‍ ശ്രദ്ധ പിടിച്ചുപറ്റുന്നതായി തോന്നുമെങ്കിലും സ്‌റ്റോപ്പ്, ചിഹ്നങ്ങള്‍, ട്രാഫിക് ലൈറ്റുകള്‍, മുന്നറിയിപ്പ് സിഗ്നലുകള്‍ എന്നിവയ്ക്ക് ചുവപ്പ് നിറം ഇതിനോടകം വ്യാപകമായി ഉപയോഗിച്ച് വരുന്നുണ്ട്. സ്‌കൂള്‍ ബസുകളില്‍ ചുവപ്പ് നിറം ഉപയോഗിക്കുന്നത് ഡ്രൈവര്‍മാരെ ആശയകുഴപ്പത്തിലാക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്‌തേക്കാം. എന്നാല്‍ മഞ്ഞ നിറം സ്വാഭാവികമായിത്തന്നെ ശ്രദ്ധ ആകര്‍ഷിക്കുന്നു.
മഞ്ഞ നിറം കണ്ണിന്റെ മുന്നിലുള്ള കേന്ദ്ര ദര്‍ശനത്തില്‍ മാത്രമല്ല ദൃശ്യമാകുന്നത്. ഇത് പെരിഫറല്‍ ദര്‍ശനം അതായത് കണ്ണിന്റെ കോണില്‍നിന്ന് കാണപ്പെടാനുളള സാധ്യതയും കൂടുതലാണ്. മനുഷ്യന്റെ പെരിഫറല്‍ കാഴ്ച മഞ്ഞ പോലുള്ള ഭാരം കുറഞ്ഞതും ദൃശ്യ തീവ്രതയുള്ളതുമായ നിറങ്ങളോട് പ്രത്യേകിച്ച് പ്രതികരിക്കുന്നു. ഇത് നേരിട്ട് നോക്കുന്നില്ലെങ്കില്‍ പോലും ബസ്സ് ശ്രദ്ധിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
സ്‌കൂള്‍ ബസ്സുകളില്‍ മഞ്ഞ നിറത്തിലാണ് എഴുത്ത് അത് നിങ്ങള്‍ ശ്രദ്ധച്ചിട്ടുണ്ടാവുമല്ലോ. മഞ്ഞയില്‍ കറുപ്പ് കൊണ്ട് എഴുതുമ്പോള്‍ ബസ് നീങ്ങുമ്പോള്‍ പോലും ദൂരെനിന്ന് വായിക്കാന്‍ എളുപ്പമാക്കുന്നു. സ്‌കൂള്‍ ബസ് മുന്നില്‍ നിന്ന് വരുന്നുണ്ടോ, പിന്നില്‍നിന്ന് വരുന്നുണ്ടോ എന്ന് കണ്ടെത്താന്‍ ഇത് ഡ്രൈവര്‍മാരെ സഹായിക്കുന്നു.
Content Highlights :Do you know why school buses are yellow?