വൃക്കകളെ സംരക്ഷിക്കും പെരുംജീരകം; അറിഞ്ഞിരിക്കാം ഈ മൂന്ന് ഗുണങ്ങൾ

നമ്മുടെയൊക്കെ അടുക്കളയില്‍ കാണുന്ന ഈ ഇത്തിരി കുഞ്ഞന്‍ വൃക്കകളെ എങ്ങനെ സംരക്ഷിക്കുമെന്ന് നോക്കാം

വൃക്കകളെ സംരക്ഷിക്കും പെരുംജീരകം; അറിഞ്ഞിരിക്കാം ഈ മൂന്ന് ഗുണങ്ങൾ
dot image

രക്തത്തിലെ വിഷാംശങ്ങള്‍ ശുദ്ധീകരിച്ച് ശരീരത്തെ ആരോഗ്യത്തോടെ വെക്കുന്നതില്‍ വൃക്കകളുടെ പങ്ക് വളരെ വലുതാണ്. ഇത്തരത്തില്‍ നിരന്തരം ശരീരത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന കൃത്യമായ സംരക്ഷണം നൽകുന്ന വൃക്കകൾക്കും സുരക്ഷ വേണം. ഇതിനായുള്ള മികച്ച ഒരു വഴിയാണ് പെരുജീരകം. നമ്മുടെയൊക്കെ അടുക്കളയില്‍ കാണുന്ന ഈ ഇത്തിരി കുഞ്ഞന്‍ വൃക്കകളെ എങ്ങനെ സംരക്ഷിക്കുമെന്ന് നോക്കാം.

യുടിഐ മുതല്‍ വൃക്കയിലെ കല്ലുകള്‍ വരെ

പെരുംജീരകത്തില്‍ സ്വാഭാവിക ഡൈയൂററ്റിക് ശരീരത്തില്‍ ഒരു ഏജന്റായി പ്രവര്‍ത്തിക്കുന്നു. ഇത് ശരീരത്തിലെ അനാവശ്യ ദ്രാവകങ്ങളെയും വിഷവസ്തുക്കളെയും പുറന്തള്ളുകയും മൂത്രത്തിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, യുടിഐ എന്നിവയ്ക്ക് പെരുംജീരകം മികച്ചതാണ്. ഇതിന് പുറമേ വൃക്കകളില്‍ കല്ലുകള്‍ വരാതിരിക്കാനും ഇത് ശ്രദ്ധിക്കുന്നു.

വീക്കം തടയുന്നു

വൃക്കകളുടെ ആരോഗ്യത്തിന്റെ പ്രധാന വെല്ലുവിളിയാണ് വീക്കം. തുടര്‍ച്ചയായുണ്ടാവുന്ന വീക്കം വൃക്കയുടെ തകരാറിന് കാരണമാകും. ഇത് പ്രമേഹം രക്തസമ്മര്‍ദ്ദം തുടങ്ങിയ അസുഖങ്ങളെ വഷളാക്കും. ഇതിനെ തടയുന്ന അനിതോള്‍, ഫ്‌ലേവോനോയ്ഡുകള്‍ എന്നിവ പെരുംജീരകത്തില്‍ അടങ്ങിയിട്ടുണ്ട്. ഇവ വൃക്കയിലെ വീക്കം കുറയ്ക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു.

പെരുംജീരകത്തിലെ ആന്റിഓക്‌സിഡന്റുകള്‍

സമ്മര്‍ദ്ദത്തില്‍ നിന്നും സംസ്‌കരിച്ച ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ നിന്നുമുണ്ടാവുന്ന ഫ്രീ റാഡികലുകളെ പെരുംജീരകത്തിലെ ആന്റിഓക്‌സിഡന്റ് തകര്‍ക്കുന്നു. ഇത് വൃക്കയുടെ ഓക്‌സിഡേറ്റീവ് നാശത്തെ കുറയ്ക്കുന്നു. ഇതിനായ പെരുംജീരകം മുളപ്പിച്ച് കഴിക്കാവുന്നതാണ്. ഇവ രക്തത്തിലെ പഞ്ചസാര, മോശം കൊളസ്‌ട്രോള്‍, ദോഷകരമായ ഓക്സിഡേറ്റീവ് സ്‌ട്രെസ് മാര്‍ക്കറുകള്‍ എന്നിവ കുറയ്ക്കുന്നതിലൂടെ വൃക്കകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.

Content Highlights- Fennel can protect the kidneys; you may want to know these three benefits

dot image
To advertise here,contact us
dot image