

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിറവിന് ശേഷം ഇന്റർനാഷണൽ പരിപാടിയിലേക്ക് പോകാൻ ഒരുങ്ങി 'ഭ്രമയുഗം' ടീം. ലോസ് അഞ്ചൽസിലെ ഓസ്കർ അക്കാദമിയിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ചിത്രം. "Where the Forest Meets the Sea" എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഏക ഇന്ത്യൻ സിനിമയാണ് ഭ്രമയുഗം. ഇന്ത്യയിൽ തരംഗം സൃഷ്‌ടിച്ച ചിത്രം ഇനി അമേരിക്കയിലും ഒരു കോലിളക്കം ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കാം.
Excited to share that #Bramayugam will be screened as the only Indian film at the Academy Museum’s “Where the Forest Meets the Sea” film series in Los Angeles on February 12, 2026 ✨ @AcademyMuseum
— Night Shift Studios LLP (@allnightshifts) November 6, 2025
Another moment of pride for the entire team behind #Bramayugam ! ✨#Bramayugam… pic.twitter.com/KYQ308ngU9
നേരത്തെ ഭ്രമയുഗത്തിന്റെ നിർമാതാവ് ചക്രവർത്തി രാമചന്ദ്രൻ എക്‌സിൽ ഒരു സൂചന നൽകുക ഉണ്ടായി. മറുപടിയുമായി സംവിധായകൻ രാഹുലും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ആരാധകർ കാത്തിരുന്ന ആ വാർത്ത എത്തിയിരിക്കുകയാണ്. അടുത്ത വർഷം ഫെബ്രുവരി 12ന് ചിത്രം ലോസ് ഏഞ്ചലസിൽ പ്രദർശിപ്പിക്കും. ഭ്രമയുഗത്തിന് നാല് പുരസ്‌കാരങ്ങളാണ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ നേടാൻ കഴിഞ്ഞത്.
ഭ്രമയുഗത്തിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു. മമ്മൂട്ടിയുടെ ഏഴാമത്തെ സംസ്ഥാന പുരസ്കാരമാണിത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗത്തിൽ കൊടുമൺ പോറ്റിയായും ചാത്തനായും ആണ് മമ്മൂട്ടി എത്തിയത്. വലിയ സ്വീകാര്യതയായിരുന്നു മമ്മൂട്ടിയുടെ വേഷത്തിന് ലഭിച്ചത്. മികച്ച അഭിപ്രായം നേടിയ സിനിമ ബോക്സ് ഓഫീസിലും മികച്ച വിജയം നേടിയിരുന്നു.
Content Highlights: Mammootty starrer Bramayugam to screen at the Academy Museum’s Los Angeles