തലവേദനയ്‌ക്കൊപ്പം മോണയില്‍ നിന്ന് രക്തസ്രാവവും ദന്തപ്രശ്‌നങ്ങളും കഴുത്ത് വേദനയും ഉണ്ടോ?

മോണരോഗം തലവേദനയ്ക്ക് കാരണമാകുമോ?

dot image

ഇടയ്ക്കിടെ തലവേദന വരുന്ന ആളാണോ നിങ്ങള്‍? സമ്മര്‍ദ്ദവും സൈനസ് പ്രശ്‌നങ്ങളും മാത്രമായിരിക്കില്ല കാരണം. മോണരോഗവും തലവേദനയ്ക്ക് കാരണമാകാം. മോണരോഗം(പീരിയോണ്‍ഡല്‍ ഡിസീസ്) വായയെ ബാധിക്കുന്ന ഗുരുതരമായ ഒരു അണുബാധയാണ്. അണുബാധയും വീക്കവും ബാധിച്ച് ഞരമ്പുകളില്‍ സമ്മര്‍ദ്ദം ചെലുത്തുകയും അത് തലവേദനയിലേക്ക് നയിക്കുകയും ചെയ്യാം.

മോണരോഗം (പീരിയോണ്‍ഡല്‍ ഡിസീസ്) എന്താണ്

മോണരോഗം അല്ലെങ്കില്‍ പീരിയോണ്‍ഡൈറ്റിസ് മോണയെ ബാധിക്കുന്ന ഒരു ഗുരുതരമായ അണുബാധയാണ്. ഇത് പല്ലിന് ചുറ്റുമുള്ള മൃദുവായ കലകളെ നശിപ്പിക്കും. ചികിത്സിച്ചില്ലെങ്കില്‍ പല്ലുകളെ ഉറപ്പിച്ച് നിര്‍ത്തുന്ന അസ്ഥിയെ ദോഷകരമായി ബാധിക്കും. ഇത് പല്ല് ഇളകാനും കൊഴിഞ്ഞുപോകാനോ കാരണമാകും.

തലവേദനയ്ക്ക് കാരണം മോണരോഗമാണെന്നുള്ളതിന്റെ ലക്ഷണങ്ങള്‍

  • മോണകള്‍ക്ക് ചുവപ്പും നീരും ഉണ്ടാവുകയും മോണകള്‍ മൃദുവായിരിക്കുകയും ചെയ്യുക.
  • തുടര്‍ച്ചയായ വായ്‌നാറ്റം
  • പല്ല് ഇളകുക അല്ലെങ്കില്‍ പല്ലിന്റെ സെന്‍സിറ്റിവിറ്റി കുറയുക
  • താടിയെല്ലിനുണ്ടാകുന്ന വേദന, തലയ്ക്കും കഴുത്തിനും വേദന
  • ക്ഷീണം, സൈനസ് പോലെയുളള വേദന

മോണരോഗം തലവേദനയിലേക്ക് നയിക്കുന്നത് ഇങ്ങനെ

1 മോണയിലെ അണുബാധയാണ് മോണ രോഗത്തിന് കാരണം. സൂക്ഷ്മാണുക്കളും വീക്കം ഉണ്ടാക്കുന്ന വസ്തുക്കളും രക്തപ്രവാഹത്തില്‍ പ്രവേശിച്ച് തലയിലെയും കഴുത്തിലെയും ഞരമ്പുകളെയും രക്തക്കുഴലുകളെയും ബാധിക്കുകയും തലവേദനയ്ക്ക് കാരണമാകുകയും ചെയ്യും.

2 പല്ലുകളില്‍ നിന്നും മോണകളില്‍ നിന്നും സംവേദനങ്ങള്‍ വഹിച്ചുകൊണ്ടുപോകുന്ന ട്രൈജമിനല്‍ നാഡി, മോണയില്‍ വീക്കമുണ്ടാകുമ്പോള്‍ ഉത്തേജിപ്പിക്കപ്പെടുകയും ഈ ഉത്തേജനം ടെന്‍ഷന്‍ തലവേദന അല്ലെങ്കില്‍ മൈഗ്രേന് കാരണമാകുകയും ചെയ്യുന്നു

3 മോണരോഗം മൂര്‍ച്ഛിച്ചാല്‍ താടിയെല്ലിന്റെ അസ്ഥിരതയ്ക്ക് കാരണമാകുന്നു. അതുകൊണ്ട് താടിയെല്ലിന്റെ പേശികളുടെ പിരിമുറുക്കം ടെമ്പോറൊമോണ്ടിബുലാര്‍ ജോയിന്റ് (TMJ) തകരാറുകള്‍, അനുബന്ധ തലവേദന എന്നിവയ്ക്ക് കാരണമാകും.

4 വിട്ടുമാറാത്ത മോണ പ്രശ്‌നങ്ങള്‍ പലപ്പോഴും അബോധാവസ്ഥയില്‍ പല്ലുകള്‍ കടിക്കുന്നതിന് (ബ്രക്‌സിസം)കാരണമാകുന്നു. ഇത് താടിയെല്ലുകളുടെ പേശികളുടെ ആയാസം കൂട്ടുകയും ടെന്‍ഷന്‍ തലവേദനയ്ക്ക് കാരണമാകുകയും ചെയ്യും.

അണുബാധ വ്യാപിക്കുന്നത്
മോണയില്‍ കുരു പോലെയുള്ള ദന്ത അണുബാധകള്‍ തലവേദനയ്ക്ക് കാരണമാകുന്നു.ബാക്ടീരിയല്‍ വിഷവസ്തുക്കള്‍ വായ്ക്ക് പുറത്തേക്ക് വ്യാപിക്കുന്നു. ഇത് തലവേദനയ്ക്ക് കാരണമാകും.

മോണരോഗവും തലവേദനയും എങ്ങനെ ഒഴിവാക്കാം

പതിവായി ബ്രഷ് ചെയ്യുന്നതിലൂടെയും, ഫ്‌ലോസ്സിംഗ് ചെയ്യുന്നതിലൂടെയും, ആന്റി ബാക്ടീരിയല്‍ മൗത്ത് വാഷ് ഉപയോഗിക്കുന്നതിലൂടെയും നല്ല ശുചിത്വം പാലിക്കാം.

സമ്മര്‍ദ്ദം ഫലപ്രദമായി കൈകാര്യം ചെയ്തുകൊണ്ട് ആരോഗ്യകരമായ ഒരു ജീവിതശൈലി നയിക്കുക. എല്ലാ രാത്രിയിലും മതിയായ ഗുണനിലവാരമുള്ള ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക. പോഷകങ്ങള്‍ അടങ്ങിയ സമീകൃതാഹാരം കഴിക്കുക.

മോണരോഗത്തിനും തലവേദനയ്ക്കും ചികിത്സയേക്കാള്‍ പ്രതിരോധമാണ് നല്ലതെന്ന് മനസ്സിലാക്കുക. നേരത്തെയുള്ള കണ്ടെത്തലിനായി പതിവ് ദന്ത പരിശോധനകളും പ്രൊഫഷണല്‍ ക്ലീനിംഗുകളും ഷെഡ്യൂള്‍ ചെയ്യുക. ദന്ത പ്രശ്‌നങ്ങള്‍ക്ക് നേരത്തെ തന്നെ ചികിത്സ നല്‍കുന്നത് സങ്കീര്‍ണതകളും അനുബന്ധ തലവേദനകളും തടയാന്‍ സഹായിക്കും.


Content Highlights :Can gum disease cause headaches?

dot image
To advertise here,contact us
dot image