ഒന്നും ചെയ്യാതിരിക്കുന്നതും ജീവിതത്തിന് നല്ലതാണ്, വെറുതെ പറയുന്നതല്ല

'ശ്വാസം വിടാൻ നേരമില്ല' എന്ന് പറഞ്ഞ് വെപ്രാളപ്പെടുന്നതിനിടെ വെറുതെയെങ്കിലും ആ​ഗ്രഹിക്കാറില്ലേ ഒന്നും ചെയ്യാതെ സമാധാനത്തോടെ കുറച്ചുസമയമെങ്കിലും ഇരിക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന്.

ഒന്നും ചെയ്യാതിരിക്കുന്നതും ജീവിതത്തിന് നല്ലതാണ്, വെറുതെ പറയുന്നതല്ല
dot image

തിരക്കുപിടിച്ച ജീവിതത്തിൽ ചെയ്തുതീർക്കേണ്ട കാര്യങ്ങൾക്കു പോലും സമയം തികയാതെ നെട്ടോട്ടം ഓടുന്നവരാണ് നമ്മളിൽ മിക്കവരും. 'ശ്വാസം വിടാൻ നേരമില്ല' എന്ന് പറഞ്ഞ് വെപ്രാളപ്പെടുന്നതിനിടെ വെറുതെയെങ്കിലും ആ​ഗ്രഹിക്കാറില്ലേ ഒന്നും ചെയ്യാതെ സമാധാനത്തോടെ കുറച്ചുസമയമെങ്കിലും ഇരിക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന്. അങ്ങനെ തോന്നിയാൽ കുറ്റം പറയാൻ പറ്റില്ല. കാരണം ആ വെറുതെ ഇരിക്കൽ നമ്മുടെ മാനസികാരോ​ഗ്യത്തിന് വളരെ പ്രധാനമാണ്. അതുകൊണ്ടുതന്നെയാണ് ആർട്ട് ഓഫ് ഡൂയിങ് നത്തിം​ഗ് (Art of Doing Nothing) പ്രസക്തമാകുന്നതും.

എല്ലാ തിരക്കുകളിൽ നിന്നുമൊഴിഞ്ഞ്, ശാന്തമായി, ഒന്നും ചെയ്യാതിരിക്കുന്നതിനെയാണ് ആർട്ട് ഓഫ് ഡൂയിങ് നത്തിം​ഗ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഡച്ചുകാരാണ് ഈ പരിപാടി കണ്ടുപിടിച്ചത്. ഡച്ച് ഭാഷയിൽ ഇതിനെ നിക്സൻ എന്ന് പറയും. നിരവധി ​ഗുണങ്ങളുള്ള ഒരു ജീവിതശൈലി രീതിയാണ് ഇത്.



Art of Doing Nothing ചെയ്യുന്നതെങ്ങനെ

ഓരോ ദിവസവും ഒന്നും ചെയ്യാതെയിരിക്കാൻ കുറച്ചുസമയം മാറ്റിവെക്കുക.
തുടക്കത്തിൽ അഞ്ച് മിനിറ്റ് മതിയാവും, പിന്നീട് സമയം കൂട്ടിക്കൊണ്ടുവരാം
ധ്യാനം പോലെ ഒരു മാനസികവ്യായാമമായി ഇതിനെ പരി​ഗണിക്കാം

​ഗുണഫലങ്ങൾ എന്തൊക്കെ

  • മാനസികാരോ​ഗ്യം മെച്ചപ്പെടും: സ്ട്രെസ്, ഉത്കണ്ഠ തുടങ്ങിയവ കുറയാനും നമ്മുടെ മൂഡ് മെച്ചപ്പെടുത്താനും ഇതുകൊണ്ട് സാധിക്കും. മാനസികരോ​ഗ്യം മെച്ചെപ്പെടുന്നത് കൂടുതൽ മികച്ച തീരുമാനങ്ങളെടുക്കാനും കൂടുതൽ പ്രൊഡക്ടീവ് ആകാനും സഹായിക്കും.
  • ക്രിയേറ്റിവിറ്റി: നിങ്ങളിലെ ക്രിയേറ്റിവിറ്റിയെ മെച്ചപ്പെടുത്താനും പ്രശ്നപരിഹാരങ്ങൾ ക്രിയേറ്റീവ് ആയി നടപ്പാക്കാനും സാധിക്കും
  • ശ്രദ്ധയും ഏകാ​ഗ്രതയും: വൈകാരിക അവസ്ഥ മെച്ചപ്പെടുത്തുകയും അതുവഴി ശ്രദ്ധയും ഏകാ​ഗ്രതയും വർധിക്കുകയും ചെയ്യും.
  • ഓർമ്മ: വെറുതെ ശാന്തമായിരിക്കുന്നതിലൂടെ തലച്ചോറിന് കാര്യങ്ങൾ അടുക്കു ചിട്ടയുമായി അനുഭവപ്പെടാനും അതുവഴി ഓർമ്മയെ മെച്ചപ്പെടുത്താനും സാധിക്കും. കാര്യങ്ങൾ പഠിക്കുന്നതിനും കൂടുതൽ തെളിച്ചമുണ്ടാകും.
  • ഇന്നിൽ ജീവിക്കാം: കഴിഞ്ഞുപോയ മോശം കാര്യങ്ങളെക്കുറിച്ചുള്ള ആകുലതകളോ ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠയോ ഇല്ലാതെ ഇന്ന് എന്ന ചിന്തയിൽ ജീവിക്കാനും ജീവിതം നിറവോടെ ആസ്വദിക്കാനും സഹായിക്കും.

Content Highlights: how art of doing nothing helps health

dot image
To advertise here,contact us
dot image