മഷ്‌റൂം ചേർത്ത് അടിപൊളി ചിക്കന്‍ കറി, പരീക്ഷിച്ചാലോ?

കൂണും ചിക്കനും മസാലയും ഒക്കെ ചേര്‍ത്ത് ഒരു ടേസ്റ്റി ചിക്കന്‍ കറി തയ്യാറാക്കുന്ന വിധം

dot image

ചിക്കന്‍ കറി പല രീതിയില്‍ വയ്ക്കാം. ഉരുളക്കിഴങ്ങും ക്യാരറ്റും ക്യാപ്‌സിക്കവും ഒക്കെ ചേര്‍ത്ത് ചിക്കന്‍ കറി വയ്ക്കാറുമുണ്ട്. എന്നാല്‍ മഷ്‌റൂം ചേര്‍ത്ത് വയ്ക്കാന്‍ സാധിക്കുന്ന ചിക്കന്‍കറിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇത്തവണ കൂണ്‍ ചേര്‍ത്ത് തയ്യാറാക്കാവുന്ന ചിക്കന്‍കറിയുടെ റസിപ്പിയെക്കുറിച്ച് അറിയാം…

മഷ്റൂം ചിക്കന്‍ കറി

ആവശ്യമുളള സാധനങ്ങള്‍

ചിക്കന്‍- ഒരു കിലോ(ചെറിയ കഷണങ്ങളായി നുറുക്കിയത്)
കൂണ്‍- 150ഗ്രാം(ചെറുതായി അരിഞ്ഞത്)
സവാള-രണ്ടെണ്ണം(നീളത്തില്‍ അരിഞ്ഞത്)
വറ്റല്‍മുളക്-ആറെണ്ണം(ചെറിയ കഷ്ണങ്ങളാക്കിയത്)
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- ഒരു ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി- അര ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍പൊടി- കാല്‍ ടേബിള്‍ സ്പൂണ്‍
മുളകുപൊടി- അര ടീസ്പൂണ്‍
ചിക്കന്‍ മസാല- അര ടീസ്പൂണ്‍
പച്ചമുളക്- മൂന്നെണ്ണം(ചെറുതായി അരിഞ്ഞത്)
തക്കാളി- ഒരെണ്ണം(ചെറുതായി അരിഞ്ഞത്)
ഉപ്പ് -പാകത്തിന്

തയ്യാറാക്കുന്ന വിധം


ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി വറ്റല്‍മുളക് വഴറ്റുക. മൂത്ത് കഴിയുമ്പോള്‍ സവാള ചേര്‍ക്കാം. സവാള ചുവന്ന നിറമാകുമ്പോള്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കാം. ശേഷം തക്കാളിയും പച്ചമുളകും കൂടിയിട്ട് തക്കാളി വാടുന്നതുവരെ വഴറ്റുക. ഇനി മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പൊടി,ചിക്കന്‍ മസാല ഇവ ചേര്‍ത്തിളക്കി കൂണൂം ചേര്‍ക്കാം. ശേഷം ചിക്കന്‍ കഷണങ്ങളും ഇട്ട് പാത്രം മൂടിവച്ച് വേവിക്കുക. ചിക്കന്‍ വേകുമ്പോള്‍ വെള്ളം ആവശ്യമെങ്കില്‍ ചേര്‍ത്ത് കുരുമുളകുപൊടിയും വിതറി വിളമ്പാം.

Content Highlights :How to prepare a tasty chicken curry with mushrooms, chicken, and spices

dot image
To advertise here,contact us
dot image