കുവൈറ്റിൽ വാഹനാപകടം രണ്ട് പ്രവാസികൾ മരിച്ചു
17 May 2022 5:14 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

കുവൈറ്റ് സിറ്റി: കുവൈറ്റിൽ 6.5 റിങ് റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പ്രവാസികൾ മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടു പേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനം റോഡരികിലെ വൈദ്യുത പോസ്റ്റിൽ ഇടിക്കുകയായിരുന്നു. മുൻ സീറ്റിലിരുന്ന രണ്ടു പേരും സംഭവ സ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു.
സുരക്ഷ ഉദ്യോഗസ്ഥരും മെഡിക്കൽ, എമർജൻസി വിഭാഗവും അഗ്നിശമന സേനയും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്. മരിച്ചവരും പരുക്കേറ്റവർ പാകിസ്ഥാൻ പൗരന്മാരാണെന്നാണ് സൂചന. അപകടകാരണം വ്യക്തമായിട്ടില്ല. ടയറുകൾ പൊട്ടിയാലോ അമിത വേഗത കൊണ്ടോ ഇങ്ങനെ അപകടം സംഭവിക്കാമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അപകട കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നുണ്ട്.
Story Highlights: Kuwait accident two expats died
- TAGS:
- PRAVASI LIFE
Next Story