
കൊല്ലം: കരുനാഗപ്പള്ളിയിൽ പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. തൊടിയൂർ ഇടക്കുളങ്ങര വൈപ്പിൽ വടക്കതിൽ, 40 വയസ്സുള്ള അബ്ദുൽ സലാം ആണ് മരിച്ചത്. വീടിന് സമീപത്തെ ചതുപ്പിൽ പൊട്ടി വീണ വൈദ്യുത കമ്പിയിൽ നിന്നാണ് അബ്ദുൽ സലാമിന് ഷോക്കേറ്റത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. അബ്ദുൽ സലാമിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സഹോദരിക്കും സഹോദരിയുടെ മകനും വൈദ്യുതാഘാതമേറ്റു.
എന്നാൽ എങ്ങനെയാണ് വൈദ്യുതി കമ്പി പൊട്ടി വീണതെന്നതിൽ വ്യക്തതയില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തും. കൂടുതൽ അന്വേഷണം നടത്തിയ ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാകൂ എന്ന് പൊലീസ് പറഞ്ഞു.