'മുസ്‌ലിം ലീഗിന്റെ ഒരു എംഎല്‍എയും ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയിട്ടില്ല': പി എം എ സലാം
ലീഗിലെ ആരും അതിന് പോകില്ല
19 March 2023 4:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോഴിക്കോട്: ആര്‍എസ്എസിന്റെ പരാമര്‍ശം തളളി മുസ്‌ലിം ലീഗ്. മുസ്‌ലിം ലീഗിന്റെ ഒരു എംഎല്‍എയും ആര്‍എസ്എസുമായോ അതുപോലുളള ഫാസിസ്റ്റ് ശക്തികളുമായോ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. അത്തിലുളള പ്രചാരണം തെറ്റാണെന്നും സലാം പറഞ്ഞു.
ഇത്തരമൊരു ചര്‍ച്ചയ്ക്ക് ആരും നിയോഗിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ലീഗിലെ ആരും അതിന് പോകില്ല. ഞങ്ങളെ കൂടെക്കൂട്ടാന്‍ പറ്റില്ലെന്ന് പറഞ്ഞവരും വര്‍ഗീയ പാര്‍ട്ടിയാണെന്ന് പറഞ്ഞവരും ഇപ്പോള്‍ ലീഗ് നല്ല പാര്‍ട്ടിയാണെന്നും ജനാധിപത്യ പാര്‍ട്ടിയാണെന്നുമൊക്കെ പറയുന്നുണ്ട്. അതൊക്കെ നല്ലതാണ്', എന്നാല്‍ ഇതുകൊണ്ടൊന്നും അത്തരം സംഘടനകളോടുളള നിലപാടിലോ അഭിപ്രായത്തിലോ ഒരു മാറ്റവുമില്ലെന്ന് പി എം എ സലാം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ലീഗിനെ പിന്തുണച്ചുകൊണ്ട് ആര്‍എസ്എസ് നേതൃത്വം രംഗത്തെത്തിയിരുന്നു. വര്‍ഗീയ താല്‍പ്പര്യങ്ങളുണ്ടെങ്കിലും മുസ്ലിം ലീഗ് തീവ്രവാദ സ്വഭാവമുളള പാര്‍ട്ടിയല്ലെന്നാണ് ആര്‍എസ്എസ് സംസ്ഥാന നേതൃത്വം അഭിപ്രായപ്പെട്ടത്. ഇതിന് പുറമെ മലപ്പുറത്ത് വെച്ച് മുസ്‌ലിം ലീഗിന്റെ എംഎല്‍എയുമായി ആര്‍എസ്എസ് ആശയവിനിമയം നടത്തിയിരുന്നു എന്നും നേതൃത്വം പറഞ്ഞിരുന്നു.
STORY HIGHLIGHTS: The Muslim League rejected the statement of RSS
- TAGS:
- Muslim League
- RSS
- Kozhikkodu