Top

മങ്കി പോക്സ്; രോഗി സഞ്ചരിച്ച കാറിന്റെ ഡ്രൈവറെ കണ്ടെത്തി

16 July 2022 5:27 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മങ്കി പോക്സ്; രോഗി സഞ്ചരിച്ച കാറിന്റെ ഡ്രൈവറെ കണ്ടെത്തി
X

തിരുവനന്തപുരം: മങ്കി പോക്സ് സ്ഥരീകരിച്ച് ചികിത്സയിൽ കഴിയുന്ന രോഗി സഞ്ചരിച്ച കാറിന്റെ ഡ്രൈവറെ കണ്ടെത്തി. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവറെ കണ്ടെത്തിയത്. ജൂലൈ 12ന് കൊല്ലത്ത് എത്തിയ രോഗി എന്‍ എസ് ഹോസ്പിറ്റലില്‍ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് യാത്ര ചെയ്ത ടാക്‌സി ഡ്രൈവറെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.രോഗി നൽകിയ വിവരങ്ങൾ അവ്യക്തതയുണ്ടായിരുന്നു. ഇത് മൂലമാണ് ഡ്രൈവറെ കണ്ടെത്താൻ വൈകിയതെന്നാണ് സൂചന.

ടാക്‌സി ഡ്രൈവറെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് കളക്ടര്‍ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച റൂട്ട് മാപ്പില്‍ രോഗി പാരിപ്പള്ളി മെഡിക്കല്‍ കോളേജിലാണ് ഉള്ളത് എന്നായിരുന്നു അറിവ്. എന്നാല്‍, രോഗി പോയത് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്കല്ലെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കാണെന്നാണ് കളക്ടര്‍ അറിയിച്ചത്. രോഗിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രോഗി ആദ്യം ചികിത്സ തേടിയ സ്വകാര്യ ആശുപത്രി നല്‍കിയില്ലെന്ന് കളക്ടര്‍ക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ ഉണ്ടായിരുന്ന ഡിഎംഒ പറഞ്ഞിരുന്നു.

Next Story