Top

'ശുദ്ധാത്മക്കളായ ട്രാൻസ്ജെൻഡേഴ്സിനെ അയച്ച് മുഖ്യമന്ത്രി പങ്കെടുത്ത യോ​ഗം അലങ്കോലമാക്കാനായിരുന്നു ആർഎസ്എസ് ലക്ഷ്യം'; ഇപി ജയരാജൻ

'ആർ.എസ്‌.എസ്സുകാർക്ക് ഈ വേഷം ധരിച്ച് പോകാനുള്ള ജാള്യതകൊണ്ട് പാവങ്ങളും ശുദ്ധാത്മാക്കളുമായ രണ്ടു പേരെ ഉപയോഗിച്ച് നടത്തിയ ഈ പ്രവർത്തനം നീചവും പരിഹാസ്യവുമാണ്'

12 Jun 2022 8:11 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ശുദ്ധാത്മക്കളായ ട്രാൻസ്ജെൻഡേഴ്സിനെ അയച്ച് മുഖ്യമന്ത്രി പങ്കെടുത്ത യോ​ഗം അലങ്കോലമാക്കാനായിരുന്നു ആർഎസ്എസ് ലക്ഷ്യം; ഇപി ജയരാജൻ
X

കൊച്ചി: എറണാകുളത്ത് മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിലേക്ക് ശുദ്ധാത്മാക്കളായ, ട്രാൻസ്ജെൻ്റഴ്‌സായ രണ്ട് പേരെ അയച്ച് ചടങ്ങ് അലങ്കോലപ്പെടുത്തുകയായിരുന്നു ആർ.എസ്‌.എസ്‌ അജണ്ടയെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. യോ​ഗം അലങ്കോലപ്പെടുത്തുന്നതിനായി ട്രാൻസ്ജെൻഡേഴ്സിനെ കറുത്ത വസ്ത്രമണിയിച്ച് യോഗസ്ഥലത്തേക്ക് എത്തിച്ചു. എന്തിനായിരുന്നു ഇത്തരത്തിൽ പാവങ്ങളായ രണ്ടുപേരെ തെരെഞ്ഞെടുത്തയച്ച് ജനങ്ങൾക്ക് മുന്നിൽ അപഹാസ്യരാക്കിയതെന്നും ജയരാജൻ ചോ​ദിച്ചു.

ഇപി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ്

എറണാകുളത്ത് മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിലേക്ക് ശുദ്ധാത്മാക്കളായ, ട്രാൻസ്ജെൻ്റഴ്‌സായ രണ്ട് പേരെ അയച്ച് ചടങ്ങ് അലങ്കോലപ്പെടുത്തുകയായിരുന്നു ആർ.എസ്‌.എസ്‌ അജണ്ട. അതിനായി അവരെ കറുത്ത വസ്ത്രമണിയിച്ച് യോഗസ്ഥലത്തേക്ക് എത്തിച്ചു. എന്തിനായിരുന്നു ഇത്തരത്തിൽ പാവങ്ങളായ രണ്ടുപേരെ തെരെഞ്ഞെടുത്തയച്ച് ജനങ്ങൾക്ക് മുന്നിൽ അപഹാസ്യരാക്കിയത്.

ആർ.എസ്‌.എസ്സുകാർക്ക് ഈ വേഷം ധരിച്ച് പോകാനുള്ള ജാള്യതകൊണ്ട് പാവങ്ങളും ശുദ്ധാത്മാക്കളുമായ രണ്ടു പേരെ ഉപയോഗിച്ച് നടത്തിയ ഈ പ്രവർത്തനം നീചവും പരിഹാസ്യവുമാണ്. ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ എല്ലാം നല്ലതുപോലെ മനസ്സിലാക്കിയിട്ടുള്ള മാധ്യമപ്രവർത്തകർ സത്യത്തിന്റേയും നീതിയുടേയും സാംസ്കാരിക മൂല്യത്തിന്റേയും പക്ഷത്ത് നിന്ന് പ്രവർത്തിക്കണം.

STORY HIGHLIGHTS: CP JAYARAJAN AGAINST RSS

Next Story