Top

'ബംഗ്ലാദേശ് വിമോചന സമരം; നരേന്ദ്രമോദി ജയില്‍വാസം അനുഭവിച്ചതിന് രേഖയില്ല'; വിവരാവകാശത്തിന് പിഎംഒയുടെ മറുപടി

2 Sep 2022 2:16 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബംഗ്ലാദേശ് വിമോചന സമരം; നരേന്ദ്രമോദി ജയില്‍വാസം അനുഭവിച്ചതിന് രേഖയില്ല; വിവരാവകാശത്തിന് പിഎംഒയുടെ മറുപടി
X

കൊച്ചി: ബംഗ്ലാദേശ് വിമോചനസമരത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ജയിൽവാസം അനുഭവിച്ചുവെന്ന വാദത്തിന്റെ രേഖകൾ ലഭ്യമല്ലെന്ന് വിവരാവകാശ രേഖ. ജയേഷ് ഗുർണാനി എന്ന പൊതുപ്രവർത്തകൻ നൽകിയ വിവരാവകാശ അപേക്ഷക്കാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ മറുപടി. പിഎംഒ വെബ്സൈറ്റിൽ 'പ്രധാനമന്ത്രിയുടെ പ്രസംഗങ്ങൾ' എന്ന ഹൈപ്പർലിങ്കിൽ വിവരം ലഭ്യമാണെന്ന മറുപടിയാണ് ചോദ്യത്തിന് ലഭിച്ചതെന്ന്. സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ എസ് അരുൺകുമാറാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

ബംഗ്ലാദേശിന്റെ 50-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞവർഷം ധാക്ക സന്ദർശിച്ചപ്പോഴാണ് പ്രധാനമന്ത്രി മോദി ഈ അവകാശവാദം ഉയർത്തിയത്. 20–22 വയസ്സുള്ളപ്പോൾ, ബംഗ്ലാദേശ് വിമോചനത്തിനായിസത്യഗ്രഹം നടത്തിയെന്നും അറസ്റ്റ് വരിച്ച് ജയിലിൽ പോയെന്നുമാണ് അവകാശപ്പെട്ടത്. ഈ അവകാശവാദം വ്യാപകമായി ചോദ്യംചെയ്യപ്പെട്ടു.

1971 ആഗസ്തിൽ ജനസംഘം ഡൽഹിയിൽ ധർണ നടത്തിയത് ഇന്ത്യ–സോവിയറ്റ് കരാറിൽ പ്രതിഷേധിച്ചായിരുന്നെന്ന് ശുദ്ധബ്രത സെൻഗുപ്ത ചൂണ്ടിക്കാട്ടി. മോദി പങ്കെടുത്തത് ഈ പരിപാടിയിലാണെന്നും വിശദീകരിച്ചു. ഇതേത്തുടർന്നാണ് അഞ്ച് കാര്യം ഉന്നയിച്ച് ജയേഷ് ഗുർണാനി കഴിഞ്ഞവർഷം മാർച്ച് 27ന് വിവരാവകാശ അപേക്ഷ നൽകിയത്. മോദിയെ അറസ്റ്റ് ചെയ്യാൻ ചുമത്തിയ വകുപ്പുകൾ, എഫ്ഐആറിന്റെ പകർപ്പ്, ജയിൽ മോചനത്തിന്റെ രേഖ തുടങ്ങിയവയാണ് ആവശ്യപ്പെട്ടത്.

2014ൽ മോദി പ്രധാനമന്ത്രിയായ ശേഷമുള്ള ഔദ്യോഗികരേഖ മാത്രമാണ് സൂക്ഷിക്കുന്നതെന്നും ചോദ്യത്തിനുളള മറുപടിയിൽ പറഞ്ഞു. ഇതിൽ തൃപ്തനാകാതെ ഗുർണാനി ഒന്നാം അപ്പലേറ്റ് അതോറിറ്റിക്ക് അപ്പീൽ നൽകിയെങ്കിലും സാങ്കേതിക കാരണങ്ങളുടെ പേരിൽ അത് തള്ളുകയും ചെയ്തു.

STORY HIGHLIGHTS: PMO's reply no record of Modi being in jail during the Bangladesh liberation struggle

Next Story

Popular Stories