Top

പ്ലസ് വൺ പ്രവേശനം; ട്രയൽ അലോട്ട്‌മെന്റ് സമയം ഇന്ന് വൈകിട്ട് അഞ്ച് വരെ

1 Aug 2022 12:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്ലസ് വൺ പ്രവേശനം; ട്രയൽ അലോട്ട്‌മെന്റ് സമയം ഇന്ന് വൈകിട്ട് അഞ്ച് വരെ
X

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ ട്രയൽ അലോട്ട്മെൻറിൻറെ സമയം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് അവസാനിക്കും. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം കണക്കിലെടുത്താണ് തിരുത്തലിനുള്ള സമയം നീട്ടി നൽകിയതെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു.

വെള്ളിയാഴ്ച്ച രാവിലെയാണ് ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ഇതിന് പിന്നാലെ വെബ്‌സൈറ്റ് മണിക്കൂറോളം പ്രവർത്തനരഹിതമായിരുന്നു. സൈറ്റിന്റെ നാല് സെർവറുകളിലും ഒരേസമയം ഒരു ലക്ഷത്തിൽ കൂടുതൽ പേർ പ്രവേശിച്ചതിനാലാണ് തടസം നേരിട്ടതെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു. തുടർന്ന് ഡാറ്റാ സെന്റർ, ഐ ടി മിഷൻ, എൻഐസി അധികൃതർ എന്നിവർ കൂടുതൽ സെർവറുകൾ ഒരുക്കി പ്രശ്‌നം പരിഹരിച്ചിരുന്നു. അതുകൊണ്ടാണ് ഇന്ന് വൈകിട്ടുവരെ സമയം നീട്ടി നൽകിയത്.

പരീക്ഷകൾ, സ്ഥലം മാറ്റം തുടങ്ങി ഹയർ സെക്കണ്ടറിയുടെ എല്ലാ കാര്യങ്ങളും ഒരേ സെർവറുമായാണ് ലിങ്ക് ചെയ്തിരുന്നത്. ഒരേ സമയത്ത് കൂടുതൽ പേർ ലോഗിൻ ചെയ്തതോടെ സെർവർ ഡൌണാകുകയായിരുന്നു. അപേക്ഷാ സമർപ്പണ നടപടികൾ സംബന്ധിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശങ്ക വേണ്ടെന്ന് മന്ത്രി ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു. പ്രവേശന നടപടികൾ സുഗമമായി നടക്കും. മുൻവർഷത്തിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ആദ്യം തന്നെ അധിക ബാച്ചിലേക്ക് പ്രവേശനം നടക്കും. അർഹതയുള്ള എല്ലാവർക്കും പ്രവേശനം ഉറപ്പാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

STORY HIGHLIGHTS: Plus one trail allotment last date for correction today

Next Story