Top

'പൈനാപ്പിൾ കർഷകൻ ആത്മഹത്യ ചെയ്തത് ബാങ്കുകളുടെ പീഡനത്താല്‍'; കേന്ദ്രം ഇടപെടണമെന്ന് ഡീൻ കുര്യാക്കോസ് എംപി

വായ്പയെടുത്ത എല്ലാ കർഷർക്കും പലിശയും, കൂട്ടു പലിശയും ഒഴിവാക്കാൻ വേണ്ടുന്ന നടപടികള്‍ കൈക്കൊള്ളണമെന്നും എം പി ആവശ്യപ്പെട്ടു.

30 March 2022 1:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പൈനാപ്പിൾ കർഷകൻ ആത്മഹത്യ ചെയ്തത് ബാങ്കുകളുടെ പീഡനത്താല്‍; കേന്ദ്രം ഇടപെടണമെന്ന് ഡീൻ കുര്യാക്കോസ് എംപി
X

ന്യൂഡല്‍ഹി: കേരളത്തിൽ ബാങ്കുകൾ ഇപ്പോഴും തുടർന്നു വരുന്ന ജപ്തി നടപടികൾ നിർത്തി വയ്ക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ഡീൻ കുര്യാക്കോസ് എം പി. 10000 ലധികം നോട്ടീസ് ആണ് എല്ലാ ബാങ്കുകളും ചേർന്ന് അയച്ചിരിക്കുന്നതെന്നും എം പി ലോക്സഭയില്‍ പറഞ്ഞു. മുവാറ്റുപുഴയിൽ ഒരു പൈനാപ്പിൾ കർഷകൻ ആത്മഹത്യ ചെയ്തത് ബാങ്കുകളുടെ പീഡനത്തെ തുടർന്നാണ്. കർഷകർക്കെതിരായ ഇത്തരം നടപടികൾ നിർത്തിവയ്പ്പിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും എം പി കൂട്ടിച്ചേർത്തു.

വായ്പയെടുത്ത എല്ലാ കർഷർക്കും പലിശയും, കൂട്ടു പലിശയും ഒഴിവാക്കാൻ വേണ്ടുന്ന നടപടികള്‍ കൈക്കൊള്ളണം. വിദ്യാഭ്യാസ വായ്പ എടുത്തവർക്ക് ആഗോളതലത്തിലും, സ്വദേശത്തുമുള്ള തൊഴിൽ സാധ്യതകളുടെ പരിമിതി നിമിത്തം സമാനമായ സാഹചര്യം അഭിമുഖീകരിക്കേണ്ടിവരുന്നർക്കും പലിശയിളവ് അനുവദിക്കണം. എല്ലാ വായ്പകളും റീ ഷെഡ്യൂൾ ചെയ്ത് കാലാവധി ദീർഘിപ്പിച്ച് നൽകണമെന്നും ഡീൻ കുര്യാക്കോസ് എം പി പാർലമെൻറില്‍ വ്യക്തമാക്കി.

STORY HIGHLIGHTS: Pineapple farmer commits suicide due to bank harassment says dean kuriakose mp

Next Story