Top

'ഗവർണറുടെ പ്രതികരണം മലയാളം മനസിലാക്കാൻ പറ്റാത്തതുകൊണ്ടാകാം'; മറുപടിയുമായി പി രാജീവ്

മാധ്യമങ്ങളിലൂടെ അല്ല മന്ത്രിയും ​ഗവർണറും സംസാരിക്കേണ്ടത് എന്നും മന്ത്രി പ്രതികരിച്ചു

22 Oct 2022 4:01 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗവർണറുടെ പ്രതികരണം മലയാളം മനസിലാക്കാൻ പറ്റാത്തതുകൊണ്ടാകാം; മറുപടിയുമായി പി രാജീവ്
X

തിരുവനന്തപുരം: നിയമമന്ത്രിക്കെതിരെ വിമർശനമുന്നയിച്ച ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി നിയമമന്ത്രി പി രാജീവ്. കാര്യം മനസിലാക്കാതെയാണ് ​ഗവർണർ പ്രതികരിച്ചത്. മലയാളത്തിൽ നല്ലപോലെ മനസിലാക്കാൻ പറ്റാത്തതുകൊണ്ടാകാം ​ഗവർണർ അങ്ങനെ പറഞ്ഞത്. ചാൻസലറുടെ അധികാരത്തെക്കുറിച്ച് ആണ് ഞാൻ പറഞ്ഞതെന്ന് അദ്ദേഹത്തിന് മനസിലായിട്ടുണ്ടാകില്ലെന്നും പി രാജീവ് വ്യക്തമാക്കി. മാധ്യമങ്ങളിലൂടെ അല്ല മന്ത്രിയും ​ഗവർണറും സംസാരിക്കേണ്ടത് എന്നും മന്ത്രി പ്രതികരിച്ചു.

അതേസമയം ​ഗവർണർ അതിരുവിടരുതെന്ന് മന്ത്രി കെ രാജൻ പ്രതികരിച്ചു. ​ഗവർണർ പദവിയെ തരംതാഴ്ത്താൻ ശ്രമിക്കരുത്. ഭരണഘടനയുടെ പേരിലാണ് ഗവര്‍ണറെ ആദരിക്കുന്നത്. മന്ത്രിസഭക്കും നിയമസഭയ്ക്കും അധികാരമില്ലെന്ന് പറയുന്നത് എങ്ങനെയാണെന്നും കെ രാജൻ ചോദിച്ചു.

നിയമമന്ത്രി അജ്ഞനും വിവരംകെട്ടവനുമാണെന്നായിരുന്നു ​ഗവർണറുടെ അധിക്ഷേപം. നിയമവും ഭരണഘടനയും മന്ത്രിക്ക് അറിയില്ല. വിവരമില്ലാത്ത ഇവരെപ്പോലുളളവർ ഭരിക്കുന്നത് കൊണ്ടാണ് ആളുകൾ പുറത്തേക്ക് പോകുന്നത്. ​ഗവർണറുടെ നടപടികൾ പരിശോധിക്കാൻ കോടതിക്ക് മാത്രമേ അധികാരമൊളളൂവെന്നും ​ഗവർണർ വ്യക്തമാക്കിയിരുന്നു.

ഗവർണറുടെ തീരുമാനങ്ങൾ പരിശോധിക്കുമെന്നാണ് മന്ത്രി പറഞ്ഞത്. അതിന് എന്ത് അധികാരമാണ് മന്ത്രിക്കുള്ളത്? മന്ത്രിയുടെ പ്രവർത്തനം പരിശോധിക്കാനാണ് ഗവർണർ. താനാണ് മന്ത്രിമാരെ നിയമിച്ചത്.' ഗവർണർ പറഞ്ഞു. ധനമന്ത്രി കെ എൻ ബാല​ഗോപാലിനേയും ​ഗവർണർ വിമർശിച്ചിരുന്നു. മദ്യവും ലോട്ടറിയുമാണ് ധനമന്ത്രിയുടെ പ്രധാന വരുമാനമെന്നും ​ഗവർണർ അധിക്ഷേപിച്ചിരുന്നു.

STORY HIGHLIGHTS: P Rajeev reply to Governor arif mohammed khan criticism

Next Story

Popular Stories