Top

'വിശ്വാസികളെ വര്‍ഗീയതയിലേക്ക് വഴി തെറ്റിക്കാന്‍ ആസൂത്രിതനീക്കം'; ജാഗ്രത പുലര്‍ത്തണമെന്നാണ് പറഞ്ഞതെന്ന് പി ജയരാജന്‍

''ഐആര്‍പിസി പത്ത് വര്‍ഷം മുന്‍പ് രൂപീകരിച്ച ജീവകാരുണ്യ പ്രസ്ഥനമാണ്.''

28 July 2022 10:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിശ്വാസികളെ വര്‍ഗീയതയിലേക്ക് വഴി തെറ്റിക്കാന്‍ ആസൂത്രിതനീക്കം; ജാഗ്രത പുലര്‍ത്തണമെന്നാണ് പറഞ്ഞതെന്ന് പി ജയരാജന്‍
X

വിശ്വാസികളെ വര്‍ഗീയതയിലേക്ക് വഴി തെറ്റിക്കാന്‍ ആസുത്രിതനീക്കം നടക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ മതനിരപേക്ഷ പ്രസ്ഥാനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് താന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉദേശിച്ചതെന്ന് പി ജയരാജന്‍.

ഐആര്‍പിസി പത്ത് വര്‍ഷം മുന്‍പ് രൂപീകരിച്ച ജീവകാരുണ്യ പ്രസ്ഥാനമാണ്. കക്ഷിരാഷ്ട്രയത്തിന് അതീതമായി എല്ലാവര്‍ക്കും സേവനം എന്നതാണ് ഐആര്‍പിസിയുടെ മുദ്രാവാക്യം. നാലു വര്‍ഷമായി പയ്യാമ്പലം കടപ്പുറത്ത് ബലിതര്‍പ്പണത്തിന് വരുന്നവര്‍ക്ക് ആവശ്യമായ സേവനങ്ങളും സഹായങ്ങളും നല്‍കാറുണ്ടെന്നും പി ജയരാജന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

ചില മാധ്യമങ്ങള്‍ സിപിഐഎം പുതിയ മേഖലയിലേക്ക് പ്രവേശിക്കുന്നുയെന്ന പ്രചരിപ്പിക്കുന്നുണ്ട്. അതില്‍ യാതൊരു വസ്തുതയുമില്ല. ഐആര്‍പിസി എന്നത് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ പ്രസ്ഥാനമാണ്. അതിന് രൂപം കൊടുത്തത് സിപിഐഎമ്മാണ്. സേവനങ്ങള്‍ക്ക് ജാതിയുടേതോ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ ഭേദമില്ലെന്ന് പി ജയരാജന്‍ വ്യക്തമാക്കി.

പി ജയരാജന്‍ പറഞ്ഞത്: ഐആര്‍പിസി പത്ത് വര്‍ഷം മുന്‍പ് രൂപീകരിച്ച ജീവകാരുണ്യ പ്രസ്ഥനമാണ്. നിരവധി മേഖലകളില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളും സ്വാന്തന പുനരധിവാസ പ്രവര്‍ത്തനങ്ങളും നടത്തി കൊണ്ടിരിക്കുന്ന സംഘടനയാണ്. കക്ഷിരാഷ്ട്രയത്തിന് അതീതമായി എല്ലാവര്‍ക്കും സേവനം എന്നതാണ് ഐആര്‍പിസിയുടെ മുദ്രാവാക്യം. അതിന്റെ ഉപദേശകസമിതി ചെയര്‍മാനായാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. ഐആര്‍പിസിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ നാലു വര്‍ഷമായി കണ്ണൂരിലെ പയ്യാമ്പലം കടപ്പുറത്ത് ബലിതര്‍പ്പണത്തിന് വരുന്ന എല്ലാവര്‍ക്കും ആവശ്യമായിട്ടുള്ള സേവനങ്ങളും സഹായങ്ങളും നല്‍കാറുണ്ട്.

കൊവിഡ് കാലത്താണ് ഈ ഹെല്‍പ്പ് ഡെസ്‌ക്കിന്റെ പ്രവര്‍ത്തനം നിശ്ചലമായത്. കൊവിഡ് കാലത്തും കണ്ണൂരില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു ഹെല്‍പ്പ് ഡെസ്‌ക്കുണ്ടായിരുന്നു. ഈ സംഘമാണ് കണ്ണൂര്‍ നഗരത്തില്‍ കൊവിഡ് പ്രതിരോധത്തിനായി ഫലപ്രദമായി ഇടപ്പെട്ടത്. ഇത് കണക്കിലെടുത്താണ് ജില്ലാ ഭരണകൂടം ഐആര്‍പിസിയെ അംഗീകൃത റിലീഫ് ഏജന്‍സിയായി പ്രഖ്യാപിച്ചത്. ജനങ്ങള്‍ക്ക് എവിടെയെല്ലാം സേവനം ആവശ്യമുണ്ടോ അവിടെയെല്ലാം നല്‍കും. അത് അമ്പലത്തിലായാലും. ഉറൂസുകളിലും ഐആര്‍പിസി ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ പ്രവര്‍ത്തിപ്പിച്ചിട്ടുണ്ട്.

ചില മാധ്യമങ്ങള്‍ സിപിഐഎം പുതിയ മേഖലയിലേക്ക് പ്രവേശിക്കുന്നുയെന്ന പ്രചരിപ്പിക്കുന്നുണ്ട്. അതില്‍ യാതൊരു വസ്തുതയുമില്ല. ഐആര്‍പിസി എന്നത് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ പ്രസ്ഥാനമാണ്. അതിന് രൂപം കൊടുത്തത് സിപിഐഎമ്മാണ്. സേവനങ്ങള്‍ക്ക് ജാതിയുടേതോ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ ഭേദമില്ല. ഈ വര്‍ഷത്തെ കര്‍ക്കിടകവാവ് ബലിയുടെ സമയത്തും ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവര്‍ത്തിച്ചു. കണ്ണൂര്‍ എകെജി ആശുപത്രിയിലെ മെഡിക്കല്‍ ഡയറക്ടറായ ബാലകൃഷ്ണ പൊതുവാള്‍ അവിടെ പൂര്‍ണസമയം ഉണ്ടായിരുന്നു.

ചില കേന്ദ്രങ്ങള്‍ വിശ്വാസികളെ വര്‍ഗീയതയിലേക്ക് വഴി തെറ്റിക്കുന്ന ആസുത്രിതമായ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ പലയിടങ്ങളിലും നടത്തി വരുന്നുണ്ട്. അക്കാര്യത്തില്‍ എല്ലാ മതനിരപേക്ഷ പ്രസ്ഥാനങ്ങള്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട് എന്നതാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതിപാദിച്ചത്.

Next Story