Top

'ജന്മദിനം ഓര്‍മയില്‍ വന്നില്ലെന്ന് വരാം, പക്ഷേ...' ഡിവൈഎഫ്‌ഐ സ്ഥാപകദിനത്തില്‍ മുഹമ്മദ് റിയാസ്

പ്രവര്‍ത്തിക്കുകയായിരുന്നില്ല, ജീവിക്കുകയായിരുന്നു

3 Nov 2021 1:21 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജന്മദിനം ഓര്‍മയില്‍ വന്നില്ലെന്ന് വരാം, പക്ഷേ... ഡിവൈഎഫ്‌ഐ സ്ഥാപകദിനത്തില്‍ മുഹമ്മദ് റിയാസ്
X

സ്ഥാപക ദിനത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തന കാലഘട്ടം ഓര്‍ത്തെടുത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഡിവൈഎഫ്‌ഐയില്‍ പ്രവര്‍ത്തിക്കുകയായിരുന്നില്ല, ജീവിക്കുകയായിരുന്നു. ഡിവൈഎഫ്‌ഐ നല്‍കിയ അനുഭവങ്ങള്‍ എന്നും കരുത്തും പോരാടാനുള്ള ഊര്‍ജ്ജവുമാണെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.

മുഹമ്മദ് റിയാസ് പറഞ്ഞത്: പോരാട്ടത്തിന്റെ കരുത്തേ, നിന്റെ പേര് DYFI. നവംബര്‍: 3 DYFI സ്ഥാപക ദിനം..സ്വന്തം ജന്മദിനത്തിന്റെ തീയ്യതി ചിലപ്പോള്‍ ഓര്‍മയില്‍ വന്നില്ലെന്ന് വരാം,പക്ഷേ DYFI യുടെ സ്ഥാപക ദിനം എന്നും ആവേശമാണ്. DYFI യില്‍ പ്രവര്‍ത്തിക്കുകയായിരുന്നില്ല, ജീവിക്കുകയായിരുന്നു. DYFI നല്‍കിയ അനുഭവങ്ങള്‍ എന്നും കരുത്താണ്..പോരാടാനുള്ള ഊര്‍ജ്ജമാണ്.


Next Story