Top

'ഞാന്‍ എന്‍സിപിയിലേക്ക് ഇല്ല'; പി സി ചാക്കോയോട് ശശി തരൂര്‍

സംസ്ഥാന തലത്തില്‍ തരൂര്‍ നടത്തിവരുന്ന പര്യടനം വിവാദമായ പശ്ചാത്തലത്തിലാണ് സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ തരൂരിനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചത്

5 Dec 2022 10:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഞാന്‍ എന്‍സിപിയിലേക്ക് ഇല്ല; പി സി ചാക്കോയോട് ശശി തരൂര്‍
X

കൊച്ചി: എന്‍സിപിയിലേക്ക് ക്ഷണിച്ച പിസി ചാക്കോയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ് എം പി ശശി തരൂര്‍. എന്‍സിപിയിലേക്ക് ഇല്ലെന്ന് തരൂര്‍ പറഞ്ഞു.

'ഞാന്‍ അവിടേക്ക് പോവുകയാണെങ്കില്‍ എന്നെ സ്വാഗതം ചെയ്യണം. ഞാന്‍ എന്‍സിപിയിലേക്ക് പോകുന്നില്ല.' തരൂര്‍ പറഞ്ഞു.

സംസ്ഥാന തലത്തില്‍ തരൂര്‍ നടത്തിവരുന്ന പര്യടനം വിവാദമായ പശ്ചാത്തലത്തിലാണ് സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ തരൂരിനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചത്.ബിജെപിയെ പ്രതിരോധിക്കാന്‍ കഴിവുളള കോണ്‍ഗ്രസിലെ ഏക നേതാവാണ് ശശി തരൂര്‍. വിഴിഞ്ഞം തുറമുഖ നിര്‍മാണ വിഷയത്തില്‍ തരൂര്‍ പറഞ്ഞ അഭിപ്രായം പറയാന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആര്‍ക്കെങ്കിലും സാധിക്കുമോയെന്നും പി സി ചാക്കോ ഉന്നയിച്ചിരുന്നു.

'വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തുന്നത് ഒഴികെ സമരസമിതിയുടെ എല്ലാ ആവശ്യങ്ങളോടും തനിക്കു യോജിപ്പാണെന്ന് തരൂര്‍ പറഞ്ഞത് അദ്ദേഹത്തിന്റെ രാഷ്ട്രീയ പക്വതയുടെ ഉദാഹരണമാണ്. ഇത്തരത്തിലൊരു അഭിപ്രായം പറയാന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആര്‍ക്കെങ്കിലും സാധിക്കുമോ? തരൂരിനെ കോണ്‍ഗ്രസ് വേണ്ടെന്ന് വച്ചാലും തിരുവനന്തപുരം എംപിയായി അദ്ദേഹം തന്നെ തുടരും'' പി സി ചാക്കോ പറഞ്ഞു.

ബിജെപിയെ പ്രതിരോധിക്കാന്‍ കഴിവുളള കോണ്‍ഗ്രസിലെ ഏക നേതാവ് ശശി തരൂര്‍ ആണ്. എന്നാല്‍ അത് മനസിലാക്കാത്ത ഏക പാര്‍ട്ടിയും കോണ്‍ഗ്രസ് തന്നെയാണ്. കോണ്‍ഗ്രസ് അദ്ദേഹത്തെ അവഗണിക്കുന്നത് അസൂയ കൊണ്ടാണോയെന്ന് അറിയില്ലെന്നും പി സി ചാക്കോ പറഞ്ഞിരുന്നു.

Story Highlights: Not going to NCP Said shashi tharoor

Next Story