Top

'മൂന്നാം മുന്നണിയെ പോലും കേരളം അംഗീകരിച്ചില്ല'; ജനക്ഷേമ സഖ്യത്തെ തള്ളി എന്‍കെ പ്രേമചന്ദ്രന്‍

ഉമാ തോമസിന്റെ ഭൂരിപക്ഷം കുറയ്ക്കുന്നതിനാണ് മുഖ്യമന്ത്രി എത്തിയതെന്നും പ്രേമചന്ദ്രന്‍ എംപി

17 May 2022 2:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മൂന്നാം മുന്നണിയെ പോലും കേരളം അംഗീകരിച്ചില്ല; ജനക്ഷേമ സഖ്യത്തെ തള്ളി എന്‍കെ പ്രേമചന്ദ്രന്‍
X

കൊച്ചി: ട്വന്റി ട്വന്റി ആംആദ്മി സഖ്യത്തിനെതിരെ വിമര്‍ശമവുമായി എന്‍കെ പ്രേമചന്ദ്രന്‍ എംപി. മൂന്നാം മുന്നണിയെ പോലും അംഗീകരിക്കാത്ത കേരളത്തില്‍ നാലാം മുന്നണിക്ക് പ്രസക്തിയില്ലെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. എല്‍ഡിഎഫും യുഡിഎഫും ദുര്‍ബലപ്പെട്ടാല്‍ മാത്രമെ നാലാം മുന്നണിക്ക് പ്രസക്തിയുള്ളൂവെന്നും എന്‍കെ പ്രേമചന്ദ്രന്‍ എംപി കൂട്ടിചേര്‍ത്തു. നാലാം മുന്നണിയെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട സാഹചര്യം പോലും ഇല്ലെന്നും എംപി ചൂണ്ടികാട്ടി.

'കേരളത്തില്‍ നാലാം മുന്നണിക്ക് പ്രസക്തിയില്ല. മൂന്നാം മുന്നണിയെ പോലും നമ്മള്‍ അംഗീകരിച്ചിട്ടില്ല. അല്ലെങ്കില്‍ പിന്നെ ഏതെങ്കിലും മുന്നണി ദുര്‍ബലപ്പെടണം. അത് സംഭവിക്കില്ലെന്ന് മാത്രമല്ല, വര്‍ധിത ശക്തിയില്‍ കോണ്‍ഗ്രസ് തിരിച്ചുവരികയാണ്.' എന്‍ കെ പ്രേമചന്ദ്രന്‍ റിപ്പോര്‍ട്ടര്‍ ടി വിയേട് പറഞ്ഞു.

ഇത്രയും ആസൂത്രിതമായി സുസംഘടിതമായി യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടക്കാറില്ല. നല്ല ഭൂരിപക്ഷത്തോട് കൂടി ഉമാ തോമസ് വിജയിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.മുഖ്യമന്ത്രി കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്തിയ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചിട്ടുണ്ട്. 50000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഉമാ തോമസ് വിജയിക്കുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അങ്ങനെയാണെങ്കില്‍ സര്‍ക്കാരിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കും. ഉമാ തോമസിന്റെ ഭൂരിപക്ഷം കുറയ്ക്കുന്നതിനാണ് മുഖ്യമന്ത്രി എത്തിയതെന്നും പ്രേമചന്ദ്രന്‍ എംപി പറഞ്ഞു.

Next Story